Director : Bridget Savage Cole
Genre : Drama
Rating : 6.4/10
Country : USA
Duration : 91 Minutes
🔸മിക്ക സിനി ഫൈൽസിന്റെയും റഡാറിന് അടിയിൽകൂടി പോയ, അധികം ആരുടേയും ശ്രദ്ധയിൽ പെടാതിരുന്ന ഒരു നല്ല ചിത്രത്തെയാണ് ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്, ബ്ലോ ദി മാൻ ഡൗൺ. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ് പോകുന്ന ചിത്രം ഡ്രാമ ജോണറിൽ മാത്രം ഒതുങ്ങി നിൽക്കാതെ ചില സമയത്ത് ബാരിയർ ബ്രെയ്ക് ചെയ്ത് കൊണ്ട് ത്രില്ലർ ആയും മാറുന്നുണ്ട്, എന്നാൽ ഒട്ടും തന്നെ ഫോസ്ഡ് ആയ ഫീലോ മടുപ്പോ തരാത്തിടത്താണ് സ്പെഷ്യൽ ആയി മാറുന്നതും. സ്ട്രീമിങ്ങിന് ആമസോൺ പ്ലാറ്റ്‌ഫോമിൽ ചിത്രം ലഭ്യമാണ്, താല്പര്യം ഉള്ളവർക്ക്.
🔸പരിസ്‌കില, മേരി ബെത് എന്നിവർ രണ്ടുപേരും സഹോദരിമാരാണ്. അത്ര രസത്തിൽ അല്ലാത്ത ഇരുവരും കുറച്ചധികം നാളുകൾക്ക് ശേഷമാണ് ഒത്തുകൂടുന്നത്. പക്ഷെ ഒട്ടും ആസ്വാദ്യകരമായ ഒരു ചുറ്റുപാടിൽ ആയിരുന്നില്ല ഈ ഒത്തുചേരൽ, രണ്ട് പേരുടെയും അമ്മ മരണമടഞ്ഞിരിക്കുകയാണ്. ഒരു രീതിയിൽ പറയുക ആണെങ്കിൽ രണ്ട് സഹോദരിമാരെയും കൂട്ടി ഇണക്കുന്ന, ഒരു നേർ രേഖയിൽ കൊണ്ടുവരുന്ന അവസാനത്തെ കണ്ണിയും വിട പറഞ്ഞിരിക്കുകയാണ്. അവസാനത്തെ ചടങ്ങുകൾ കൂടി കഴിഞ്ഞാൽ എല്ലാം പൂർണ്ണം.
🔸എന്നാൽ ഈ ഒരു പശ്ചാത്തലത്തിൽ പോലും രണ്ട് പേർക്കും ഇടയിൽ ഒരു ഈഗോ ക്ലാഷ് ഉണ്ടാവുകയാണ്, അതാണെങ്കിൽ അതിര് കടന്ന് പോവുകയും ചെയ്യുന്നു. ഇവരിൽ ഒരാൾ വീട് വിട്ട് പോവുന്നിടത്ത് കാര്യങ്ങൾ അവസാനിക്കും എന്നാണ് കരുതിയത് എങ്കിലും വിധി എന്നത് രണ്ട് സഹോദരിമാരെയും വീണ്ടും കൂട്ടി ഇണക്കുകയാണ്, പക്ഷെ അതിന് ഒരു കൊലപാതകം വേണ്ടി വന്നു എന്നതാണ് ട്രാജഡി. ബാറിൽ വെച്ച് മേരി ബെത് പരിചയപ്പെട്ട ഗോർസ്കി എന്ന കഥാപാത്രമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മനഃപൂർവമുള്ള കൊലപാതകമല്ല മറിച്ച് സാഹചര്യം കാരണം സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്യേണ്ടി വന്നതാണ്, എന്തായാലും സംഭവം നടന്ന് കഴിഞ്ഞു, നിയമത്തിന് മുന്നിൽ പ്രതിയുമാണ്.
🔸ഈ ഒരു സാഹചര്യത്തിൽ പിന്നീട് എന്ത് സംഭവിക്കും എന്നതാണ് സിനിമ ഉന്നയിക്കുന്ന ചോദ്യം. ആഫ്റ്റർ ഓൾ ബ്ലഡ് റിലേഷൻ എന്നത് വളരെ ശക്തമായ ഒരു ബോണ്ട് ആണ്, പ്രത്യേകിച്ചും ഇത് പോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ അരങ്ങേറുമ്പോൾ. തുടർന്ന് എന്ത് സംഭവിക്കും എന്നത് കണ്ട് തന്നെ അറിയുക. കഥ കൊണ്ടായാലും പ്രകടനം കൊണ്ടായാലും വിശ്വൽസ് കൊണ്ടായാലും നല്ലൊരു ചിത്രമാണ് ബ്ലോ ദി മാൻ ഡൗൺ, വളരെ തൃപ്തികരമായ എൻഡിങ് കൂടി ആവുമ്പോൾ ഓൾ ഗുഡ്.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment