Monday, December 7, 2020

984. Bellbird (2019)



Director : Hamish Bennett

Genre : Drama

Rating : 6.3/10

Country : New Zealand

Duration : 96 Minutes


🔸നയു സീലൻഡിൽ നിന്നും മികച്ച നിരൂപക പ്രശംസ നേടി അന്താരാഷ്ട്ര വേദികളിലേക്ക് എത്തിയ ബെൽബേർഡ് എന്ന ഈ ചിത്രം ഒരു കാരണവശാലും എല്ലാവര്ക്കും ഞാൻ ശുപാർശ ചെയ്യില്ല, അതിന് ഒന്ന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അത്യാവശ്യം നല്ല സ്ലോ ആയ ഒരു ഡ്രാമ ചിത്രമാണ് ബെൽബേർഡ്, എല്ലാവര്ക്കും രസിക്കണം എന്നില്ല. രണ്ടാമത്തെ കാരണം സ്റ്റോറി പ്രോഗ്രഷനെക്കാളൊക്കെ ഒരു മെഡിറ്റേറ്റിങ് എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ് ബെൽബേർഡ്, അതല്ലാതെ അവകാശവാദം ഒന്നുമില്ല. ഈ രണ്ട് കാര്യവും ഓകെ ആണെങ്കിൽ മാത്രം ഈ വഴി പോയാൽ മതിയാവും.

🔸നയുസീലന്ഡിലെ കർഷക പശ്ചാത്തലം ഉള്ള ഗ്രാമ പ്രദേശത്ത് ജനിച്ച് വളർന്ന ആളാണ് സംവിധായകൻ, അത് കൊണ്ട് തന്നെ ഒരു രീതിയിൽ അദ്ദേഹം ഭൂത കാലത്തിന് നൽകുന്ന ഹോമേജ് കൂടിയാണ് ഈ ചിത്രം എന്ന് പറയാം. പലപ്പോഴും അബ്‌സർബ് ആയി കാണിക്കാറുള്ള അച്ഛൻ മകൻ ബന്ധത്തിന്റെ വളരെ നല്ലൊരു റിലേറ്റബിൾ ആയ അവതരണം കൂടിയാണ് ഈ ചിത്രം. ഇത് പോലുള്ള വളരെ ലൈറ്റ് ആയ മോമെന്റുകളാണ് ചിത്രത്തെ നല്ലൊരു ഡ്രാമയായി മാറ്റുന്നത്, വളരെ സിംപിൾ ആയ ഒരു ഡ്രാമ. ഒരു ഡയറി ഫാർമിന്റെ പശ്ചാത്തലത്തിലാണ് കഥ ആരംഭിക്കുന്നത്.

🔸നമ്മുടെ കേന്ദ്ര കഥാപാത്രമായ റോസ് ഒരു ഡയറി ഫാം കർഷകനാണ്, സ്വതവേ പരുക്കൻ മട്ട് ഒക്കെയുള്ള തന്റെ ജോലിയുടെ മഹത്വത്തെ അങ്ങേയറ്റം വില മതിക്കുന്ന ഒരു പ്രൗഡ് ഫാർമർ എന്ന് പറയാം. പുള്ളി തന്റെ മകനുമായി അത്ര അടുപ്പത്തിൽ ഒന്നുമല്ല, എന്തോ അവർ തമ്മിൽ ഒരു കണക്ഷൻ ഇല്ല എന്ന് പറഞ്ഞ് വിടാം. റോസിന്റെ നിഴൽ പോലെ നിൽക്കുന്ന കഥാപാത്രമാണ് ബെത്‌, വർഷങ്ങൾ കടന്നെത്തിയ, ഒരുപാട് തടസ്സങ്ങളും മറ്റും വിജയകരമായി അതിജീവിച്ച ഒരു കപ്പിൾ. ഇരുവരും തങ്ങളുടെ ശ്രദ്ധ പൂർണമായും കൃഷിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

🔸ഇങ്ങനെ പോയി കൊണ്ടിരുന്ന കഥയിൽ ബെത് പൊടുന്നെന്നെ മരണത്തിന് കീഴടങ്ങുന്നതും അതിനെ തുടർന്ന് അച്ഛനും മകനും ഇടയിൽ ഉരുത്തിരിഞ്ഞ് വരുന്ന സംഭവങ്ങളും എല്ലാമാണ് കഥയുടെ പിന്നീടുള്ള ഡെവലപ്മെന്റ്. ഈ മൂന്ന് കഥാപാത്രങ്ങൾക്കും പുറമെ നല്ല കഥാപാത്രങ്ങ ഒട്ടനവധി വേറെയുമുണ്ട് ചിത്രത്തിൽ, എല്ലാം നല്ല വ്യക്തിത്വങ്ങൾ ഉള്ളവ. അപ്പൊ പറഞ്ഞ് വന്നത്, താല്പര്യം ഉണ്ടെങ്കിൽ, അതും ഡ്രാമ സ്ലോ ബിൽഡ് ജോണറിൽ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് കാണാവുന്നതാണ്. 

Verdict : Good

DC Rating : 3.5/5 

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...