Director : Brian Hutton
Genre : War
Rating : 7.7/10
Country : UK
Duration : 158 Minutes
🔸എഴുപതുകളിലെയും എൺപതുകളിലെയും ഒരുപാട് പ്രശസ്തി ആർജിച്ച പല ഗ്രൂപ് ഓറിയന്റഡ് മിഷൻ ബേസ്ഡ് വാർ മൂവി വിഭാഗത്തിൽ പെട്ട സിനിമകളുടെ ആദ്യ പതിപ്പ് ഒരുപക്ഷെ വേർ ഈഗ്ൾസ് ഡെയർ എന്ന ഈ ചിത്രം ആയിരിക്കും. പിൽക്കാലത്ത് കണ്ട് ഇഷ്ട്ടപ്പെട്ട ഒട്ടനവധി സിനിമകൾക്കുള്ള സ്വാധീനം ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞു എന്ന വസ്തുത മാത്രം മതിയാവും പ്രസ്തുത ഫിലിമിന്റെ സ്വാധീനം വ്യക്തമാവാൻ. എഡ്ജ് ഓഫ് ദി സീറ്റ് സെറ്റ് പീസുകൾ, രംഗങ്ങൾ ഇഷ്ടമുള്ളവർക്കും താല്പര്യം തോന്നിയേക്കാവുന്ന അനവധി മോമെന്റുകൾ ഈ ചിത്രത്തിലുണ്ട്.
🔸രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഈ ചിത്രം ആരംഭിക്കുന്നത്. ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഓഫീസർമാർ ഒരു മിഷനിന് വേണ്ടി തയാറെടുക്കുകയാണ്. എന്താണ് മിഷൻ എന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് എവിടെയാണ് മിഷൻ എന്ന കാര്യത്തിനാണ്. ശത്രു രാജ്യമായ ജർമനിയിലെ നയതന്ത്ര പ്രാധാന്യമുള്ള ഒരിടത്തേക്കാണ് കയറി ചെല്ലേണ്ടത്, ആത്മഹത്യാപരമായ ദൗത്യം ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
🔸ഇനി മിഷനിലേക്ക് വരാം, ആർമിയിൽ മേജറായ ജോൺ സ്മിത്തും ലെഫ്റ്റനന്റ് ഷാഫറും മറ്റ് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന അഞ്ച് സൈനികരും ഒരു റെസ്‌കിയു മിഷന്റെ ഭാഗമായി ആണ് ശത്രു രാജ്യത്തേക്ക് കടന്ന് ചെല്ലുന്നത്. അമേരിക്കൻ സേനയിൽ പ്ലാനറായ ഒരു ഉദ്യോഗസ്ഥൻ കഷ്ടകാലത്തിന് ജർമ്മൻ പട്ടാളത്തിന്റെ കയ്യിൽ അകപ്പെട്ട് പോയി, പുള്ളിയുടെ കയ്യിൽ നിന്നും നിർണ്ണായകമായ വിവരങ്ങൾ ശത്രുക്കൾ കൈവശപ്പെടുത്തുന്നതിന് മുന്നേ അയാളെ രക്ഷപ്പെടുത്തിയിരിക്കണം എന്നാണ് അവർക്ക് ലഭിക്കുന്ന നിർദ്ദേശം. എന്ത് തന്നെ ആയാലും ഹെലികോപ്റ്ററിന്റെ സഹായത്തിൽ എല്ലാവരും പ്രദേശത്തിന് അടുത്ത് എത്തുന്നുണ്ട്.
🔸ഈ ഒരു പശ്ചാത്തലത്തിലാണ് ഒരു സ്പൈ അല്ലെങ്കിൽ ചാരൻ തങ്ങളുടെ ഒപ്പം ഉണ്ടോ എന്നൊരു സംശയം മിഷന്റെ കോർഡിനേറ്റര്മാര്ക്കും, കാണുന്ന നമ്മൾ കാഴ്ചക്കാർക്കും ഉണ്ടാവുന്നത്. സ്വാഭാവികമായും കൂടുതൽ അപകടത്തിലേക്ക് കാര്യങ്ങളെ കൊണ്ടുപോവുന്ന ഈ ഒരു സാധ്യത കൂടി കടന്ന് വരുമ്പോൾ സിനിമ കൂടുതൽ വൈൽഡ് ആവുകയാണ്. രണ്ടര മണിക്കൂറിന് അടുത്ത് ത്രിൽ അടിച്ച് കാണാനുള്ള മെറ്റേറിയലും, കിടിലൻ ആക്ഷൻ സെറ്റ്‌പീസുകളും എല്ലാം ചിത്രത്തിന്റെ പ്രത്യേകതകളാണ്. ക്ലിന്റ് ഈസ്റ്റ്വുഡിന്റെ പ്രസൻസിനെ കുറിച്ച് കൂടുതൽ പറയേണ്ട കാര്യവുമില്ല, അപ്പോൾ കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment