Director : Clea DuVall
Genre : Romance
Rating : 6.9/10
Country : USA
Duration : 102 Minutes
🔸ഗേ, ലെസ്ബിയൻ റിലേഷൻഷിപ്പുകൾ പ്രമേയമാക്കി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട് എങ്കിലും ഇവയിൽ പലപ്പോഴും അനുഭവപ്പെട്ട ഒന്നാണ് വിഷയത്തിന്റെ തീവ്രതയും പ്രാധാന്യവും കാണിക്കാൻ ഫോസ്ഡ് ആയ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുക എന്നത്. ആ കോൺഫ്ലിക്റ്റുകളും മറ്റുമൊക്കെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തണം എങ്കിൽ കഥാപാത്രങ്ങളായി എത്തിയ നടന്മാർക്കും നടിമാർക്കും ഇടയിൽ കെമിസ്ട്രി ഉണ്ടായിരിക്കണം, ആ മേഖലയിൽ പല സിനിമകളും പിന്നോട്ട് പോവാറുണ്ട്, എന്നാൽ ഇവിടെ ഹാപ്പിയെസ്റ്റ് സീസൺ എന്ന ചിത്രത്തിൽ അങ്ങനെ ഒരു പ്രശ്നമേ ഇല്ല, അത് തന്നെയാണ് ചിത്രത്തിന്റെ ഡ്രൈവിങ് ഫോഴ്സും.
🔸പൊതുവെ ഇത്തരത്തിൽ ഉള്ള ഗേ, ലെസ്ബിയൻ സെക്ഷുവാലിറ്റി ഉള്ള ആളുകൾ നേരിടുന്ന അവഗണന, അപമാനം, പരിഹാസം ഒക്കെ ഭീകരമാണ്, കൂടുതൽ അന്വേഷിച്ച് പോവേണ്ട കാര്യം ഒന്നുമില്ല നമ്മുടെ ന്യുസ് ചാനലുകളിൽ ഒന്ന് കുറച്ച് നാൾ മുന്നേ പടച്ചുവിട്ട വാർത്തകളിൽ ഒന്നിന്റെ കമന്റ് ബോക്സ് വരെ ചെന്നാൽ മതിയാവും. ഈ ഒരു അപമാന ഭീതി, ആറ്റിറ്റിയൂഡ് ഒക്കെ തന്നെയാണ് ഹാപ്പിയെസ്റ്റ് സീസണിന്റെ പ്ലോട്ടും. അബ്ബി, ഹാർപർ എന്നീ രണ്ട് യുവതികളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
🔸ഒരു ക്രിസ്മസ് കാലത്ത് തന്റെ പങ്കാളിയായ ഹാർപറുടെ വീട്ടിൽ ഒത്തുചേരലിനായി അബ്ബി വരുന്നിടത്ത് നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. അച്ഛനമ്മമാർ മരിച്ച ആബിക്ക് പൊതുവെ ഈ കുടുംബസംഗമ, ഹോളിഡേ പരിപാടികളോട് വലിയ താല്പര്യമില്ല, എന്നാലും ഹാർപറുടെ നിർബന്ധത്തിൽ അങ് സമ്മതിക്കുക ആയിരുന്നു. ക്രിസ്മസ് നാളിൽ പ്രൊപ്പോസ് ചെയ്ത് തങ്ങളുടെ ബന്ധത്തെ മുന്നോട്ട് കൊണ്ട് പോവാം എന്നൊരു പദ്ധതി കൂടിയുണ്ട് ആബിക്ക്, എന്നാൽ നാട്ടിലേക്കുള്ള ഇരുവരുടെയും യാത്രയിൽ തന്നെ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്.
🔸മാതാപിതാക്കളോടുള്ള ഭയം ഉൾപ്പെടെ ഉള്ള കാരണങ്ങളാൽ ഹാർപർ ഇതുവരെ താൻ ലെസ്ബിയൻ ആണെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല, ചില പ്രത്യേക കാരണങ്ങളാണ് കുറച്ച് നാളുകൾ കൂടി ഒരു നാടകം കളിച്ചേ തീരുകയുമുള്ളൂ. ഈ ഒരു പശ്ചാത്തലത്തിലാണ് ഹാപ്പിയെസ്റ്റ് സീസൺ ആരംഭിക്കുന്നത്, കൂടുതൽ ചിന്തിച്ച് കാട് കയറാതെ ആ ഒരു മൂഡിൽ കണ്ട് വിടാവുന്ന ചെറിയൊരു സിനിമ, അതിനപ്പുറം യാതൊന്നുമില്ല. രണ്ട് പ്രധാന താരങ്ങളുടെയും പ്രകടനം അത്യാവശ്യം നന്നായിരുന്നു, ഓവറോൾ മടുപ്പില്ല, കണ്ട് നോക്കാവുന്നതാണ്.
Verdict : Watchable
DC Rating : 3/5
No comments:
Post a Comment