Wednesday, December 30, 2020

1007. Kabuliwala (1957)



Director : Tapan Sinha

Genre : Drama

Rating : 7.8/10

Country : India

Duration : 107 Minutes


🔸ബംഗാളി സിനിമകളും, ഇന്ഡസ്ട്രിയും, അണിയറ പ്രവർത്തകരും പൊതുവെ അപരിചിതമായ ഒരു ടർഫ് ആണ്. സത്യജിത് റേയുടെയും മൃണാൾ സെന്നിന്റെയും ചില സിനിമകൾ, വളരെ ചുരുക്കം കണ്ടിട്ടുണ്ട് എന്നതൊഴിച്ചാൽ അധികം ഒന്നും പരിചിതമല്ല. തപൻ സിൻഹ എന്ന പേര് വളരെ മികച്ച അഭിപ്രായങ്ങളുടെ അകമ്പടിയോടെ കേട്ടത് കൊണ്ടും ചിത്രത്തിന്റെ ടൈറ്റിൽ ആയ കാബൂളിവാല എന്ന നാമം വളരെ ക്യൂറിയസ് ആയത് കൊണ്ടും ആദ്യത്തേത് ഈ ചിത്രം തന്നെ ആയിക്കോട്ടെ എന്ന് തീരുമാനിക്കുക ആയിരുന്നു, അത് നല്ലൊരു തീരുമാനമായി പരിണമിക്കുകയും ചെയ്തു.

🔸പതിനൊന്നിലോ പന്ത്രണ്ടിലോ പഠിക്കുമ്പോൾ ഇംഗ്ലീഷ് ടെക്സ്റ്റിന്റെ ഭാഗമായി കാബൂളിവാല എന്ന ഷോട്ട് സ്റ്റോറി പഠിക്കാൻ ഉണ്ടായിരുന്നു, അന്ന് പഠിച്ചതിന്റെ കുഴപ്പമാണോ ഓർമ്മപ്പിശക് കൊണ്ടാണോ എന്നറിയില്ല ആ സ്റ്റോറിയിൽ നിന്നും ചില വ്യത്യാസങ്ങൾ ഈ സിനിമയിൽ കാണാൻ കഴിഞ്ഞു എന്നതാണ് സത്യം. ഇവയ്‌ക്കെല്ലാം ആധാരമായിരിക്കുന്നത് വിശ്വകവി രവീന്ദ്രനാഥ് ടാഗോറിന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ഒരു ചെറുകഥയാണ്. സിനിമയിലേക്ക് വരിക ആണെങ്കിൽ ഒരു ഡ്രാമ ജോണറിൽ പെട്ട ചിത്രമാണ് കാബൂളിവാല.

🔸അഫ്‌ഗാനിസ്ഥാനിൽ നിന്നും കച്ചവട ആവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തിയ ആളാണ് റഹ്മത്. കാഴ്ചയിൽ ഘടാഘടിയൻ എന്ന ഇമേജ് തരുന്ന ഒരു മധ്യവയസ്കനാണ് ടിയാൻ എങ്കിലും സൽസ്വഭാവിയാണ്, പ്രത്യേകിച്ചും കുട്ടികളോട് ഉള്ള അയാളുടെ പെരുമാറ്റവും സമീപനവും വളരെ മൃദുവും മനോഹരവുമാണ്. തന്റെ ജന്മനാട്ടിൽ അയാൾക്കൊരു മകൾ ഉണ്ടെന്നത് വാക്കുകളിലൂടെ വ്യക്തമാവുന്നുണ്ട്, ആ ഒരു വേർപാടിന്റെ വിഷമവും മറ്റും വേറെ കുട്ടികളോടുള്ള വാത്സല്യമായി മാറുന്നതായിരിക്കാം. എന്തായാലും റഹ്മത് ആണ് നമ്മുടെ കേന്ദ്ര കഥാപാത്രം.

🔸പഴ കച്ചവടവും മറ്റും മുന്നിൽ കണ്ട് ഇന്ത്യയിൽ എത്തിയ റഹ്മത്തിനും മിനി എന്ന കൊച്ച് കുട്ടിക്കും ഇടയിൽ ഉടലെടുക്കുന്ന ബന്ധവും അതിനെ തുടർന്നുള്ള സംഭവങ്ങളും എല്ലാമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. രണ്ട് ടൈം സ്പാനുകളിൽ കഥ പറഞ്ഞ് പോവുന്ന ചിത്രത്തിന് ഒരു ട്രാജിക് ടോൺ ഉണ്ട്. ആകെ മൊത്തം നല്ലൊരു ചിത്രം, ഷോട്ട് സ്റ്റോറി വായിച്ച് അറിഞ്ഞവർക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയും.

Verdict : Good

DC Rating : 3.75/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...