Director : Juliano Dornelles
Genre : Thriller
Rating : 7.5/10
Country : Brazil
Duration : 132 Minutes
🔸ഭാവി കാലത്താണ് ബാക്കുറവോയുടെ കഥ ആരംഭിക്കുന്നത്, ടെക്ക്നോളജിക്കലി അധികം പുരോഗമിച്ചിട്ട് ഒന്നുമില്ല, ഡിസ്റ്റന്റ് ഫ്യുച്ചർ എന്ന് പറയാം. തെരേസ എന്ന കഥാപാത്രം സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്, സ്വന്തം മുത്തശ്ശിയുടെ അടക്ക് ചടങ്ങിൽ പങ്കെടുക്കാനായി ആണ് തെരേസയുടെ മടങ്ങി വരവ്. ബ്രസീലിയൻ നഗര പ്രദേശത്ത് നിന്ന് മാറി ഒരു ഒഴിഞ്ഞ സ്ഥലത്താണ് തെരേസയുടെ ബാകുറവോ എന്ന് പേരുള്ള ഗ്രാമം. കൂടുതലും കർഷകരും മറ്റുമുള്ള, വികസനം എത്തിയിട്ടില്ലാത്ത ഒരു കുഗ്രാമം എന്ന് പറയാം.
🔸സറിയലിസ്റ്റിക്ക് ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം, ഗ്രാമത്തിലേക്കുള്ള തെരേസയുടെ യാത്രയിൽ തന്നെ ഒരു വേർഡ് ഫീൽ നമുക്ക് കിട്ടുന്നുണ്ട്, ചിന്തകൾ അലക്ഷ്യമായി പോവുന്ന ഒരല്പം ഡിസ്റ്റർബ്ഡ് ആയ തെരേസ ആയാലും റോഡരികിൽ വീണ് കിടക്കുന്ന ശവപ്പെട്ടികൾ ആയാലും ശെരി എന്തോ എവിടെയോ ഒരു തകരാർ ഉണ്ട് എന്ന ഫീൽ കിട്ടി തുടങ്ങും. സത്യത്തിൽ കഥ കൂടുതൽ മുന്നോട്ട് പോകവേ ഈ വിചിത്ര സംഭവങ്ങൾ വര്ധിക്കുന്നതേ ഉള്ളൂ, പക്ഷെ എവിടെവെച്ചാണ് ട്രാക്ക് മാറുന്നത് എന്ന് പോലും നമുക്ക് പിടികിട്ടാൻ പോവുന്നില്ല.
🔸ബരസീലിയൻ ഗ്രാമങ്ങളുടെയും, ലോകത്താകമാനമുള്ള രാഷ്ട്രീയ മുതലെടുപ്പുകളുടെയും എല്ലാം നേർ സാക്ഷ്യമായി മാറുന്നുണ്ട് ഈ ചിത്രം. ഭക്ഷണം പോലും നേരാംവണ്ണം ലഭ്യമാകാത്തിടത്ത് രാഷ്ട്രീയ നേതാവ് വോട്ട് അഭ്യർത്ഥിക്കാൻ വരുന്ന രംഗവും കൊടുക്കുന്ന പൊള്ളയായ ഉറപ്പുകളും എല്ലാം മികച്ച, ചിന്തിപ്പിക്കുന്ന രംഗങ്ങൾ തന്നെയാണ്. ഭൂപടത്തിൽ പോലും ഇല്ലാത്ത ഒരിടമായി ബാകുറവോയെ കാണിക്കുന്നത് ഒരുപക്ഷെ ഈ രംഗങ്ങൾക്ക് ഒക്കെ ലോകത്തങ്ങോളം ഇങ്ങോളമുള്ള പ്രാധാന്യം കാരണമാവും, അത് നൂറ് ശതമാനം ശെരിയുമാണ്.
🔸പരിചിതമായ കഥ ആണെങ്കിൽ കൂടിയും ട്രീറ്റ്‌മെന്റ് കൊണ്ടും അത് കൈകാര്യം ചെയ്തിരിക്കുന്ന രീതി കൊണ്ടും അമ്പരപ്പിച്ച ചിത്രമാണ് ബാകുറാവോ, ചിത്രത്തിൽ സംഭവിക്കുന്ന പല വിചിത്ര സംഭവങ്ങളും ഒരു എപ്പിസോഡിക് രൂപേണ എടുത്ത് നോക്കിയാൽ ചരിത്രത്തിൽ പല രാജ്യങ്ങളിലും ടർഫിലും ആയി സംഭവിച്ച പല കാര്യങ്ങളുമായി സാമ്യം തോന്നിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്, വളരെ ലേയേർഡ് ആയി മാറുന്ന ചിത്രം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ് ബാകുറാവോ, ഒരു വേറിട്ട അനുഭവം തന്നെ പകർന്ന് നൽകുന്ന സിനിമാറ്റിക് റെയറിട്ടി.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment