Director : Aneesh Chaganty
Genre : Thriller
Rating : 6.7/10
Country : USA
Duration : 89 Minutes
🔸സാറ പോൾസൺ എന്ന നടി ഒരല്പം മെന്റലി അൺസ്റ്റേബിൾ ആയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇത് ആദ്യമായി അല്ല, ഈ വർഷം മുന്നേ പുറത്തിറങ്ങിയ റേച്ചഡ് വരെയുള്ള സീരീസുകളിൽ അവർ ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്, കഴിഞ്ഞ വർഷത്തെ ശ്യാമളാൻ ത്രിലോഗിയിലെ അവസാന ചിത്രമായ ഗ്ലാസ് മറ്റൊരു നല്ല ഉദാഹരണം. ഈ സംരംഭങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും തരാൻ കഴിയുമോ എന്നായിരുന്നു റൺ എന്ന ചിത്രം കാണാനിരുന്നപ്പോൾ തോന്നിയ കാര്യം, അല്ലെങ്കിൽ ചോദ്യം. ഒരു ഇൻഡി ലോ ബഡ്ജറ്റ് ത്രില്ലർ എന്ന നിലയ്ക്ക് ഓക്കേ ആണ് ഈ ചിത്രം, കണ്ടിരിക്കാനുള്ള വക ഉണ്ട്.
🔸ഇന്ത്യൻ വംശജനായ സംവിധായകൻ അനീഷ് ചാഗ്നറ്റിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, ഒന്ന് രണ്ട് വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സെർച്ചിങ് എന്ന ചിത്രം ഇന്ത്യൻ വ്യൂവേഴ്‌സിന് ഇടയിൽ ഉൾപ്പെടെ സ്ലീപ്പർ ഹിറ്റായി മാറിയ ഒരു ചിത്രമായിരുന്നു, കേവലം മൊബൈൽ ലാപ്ടോപ്പ് സ്‌ക്രീനുകളുടെ അകമ്പടിയോടെ കഥ പറഞ്ഞ് ത്രിൽ അടിപ്പിച്ച സംവിധായകന്റെ അടുത്ത ശ്രമത്തിൽ സ്വാഭാവികമായും പ്രതീക്ഷ വെക്കുന്നതിനെ തെറ്റ് പറയാനാവില്ല.
🔸അരയ്ക്ക് കീഴ്പോട്ട് തളർന്ന് കിടക്കുന്ന ഒരാളാണ് നമ്മുടെ നായികാ കഥാപാത്രം, കുറച്ച് പൊസസീവ് ആയ ഒരു കഥാപാത്രമാണ് നമ്മുടെ നായികയുടെ അമ്മ കഥാപാത്രം, കുറച്ച് എന്നത് ഒരല്പം അതിശയോക്തിയോടെ കണ്ടാലും പ്രശ്നമില്ല. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് നമ്മുടെ നായികയെ അവളുടെ അമ്മ ഇത്രയും കാലം വളർത്തിയത്, നാല് ചുവരുകൾക്കുള്ളിൽ തടവ് പുള്ളി എന്ന് പറഞ്ഞാലും കുറയില്ല. ഒരുനാൾ ഈ നായികാ കഥാപാത്രത്തിന്റെ മനസ്സിൽ സംശയത്തിന്റെ ചെറുനാമ്പ് ഉണ്ടാവുന്നിടത്ത് നിന്നും കഥ ട്രാക്ക് മാറ്റി പിടിക്കുകയാണ്.
🔸ഈ സംശയങ്ങൾക്ക് പിറകെ വെച്ച് പിടിക്കുന്ന അവൾ കണ്ടെത്തുന്ന കാര്യങ്ങളും ട്വിസ്റ്റും ടെർണും ഒക്കെയായി അത്യാവശ്യം ത്രിൽ അടിപ്പിച്ച് തന്നെ കഥ മുന്നോട്ട് പോവുന്നുണ്ട്. ഒരു ഫാമിലി ജോണർ ആയി ആരംഭിച്ച് പിന്നെ നടത്തുന്ന ട്രാന്സിഷൻ ഒക്കെ നല്ല അനുഭവം തന്നെയായിരുന്നു. ആകെ ഒന്നര മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യം ഉള്ള ചിത്രം ഒറ്റ സ്ട്രെച്ചിൽ ഫ്രീ മൈൻഡ് ആയി കണ്ട് വിടാവുന്നതാണ്, ഒരു ചെറിയ നല്ല ത്രില്ലർ, അപ്പോൾ കണ്ട് നോക്കുക.
Verdict : Good
DC Rating : 3.5/5
No comments:
Post a Comment