Director : Kim Yong-Hoon
Genre : Thriller
Rating : 7/10
Country : South Korea
Duration : 109 Minutes
🔸ഈ വർഷം പുറത്തിറങ്ങിയ നല്ല കൊറിയൻ ത്രില്ലർ ചിത്രങ്ങളുടെ ഒരു ലിസ്റ്റ് എടുത്താൽ അതിൽ ഒന്ന് ബീസ്റ്റ്സ് ദാറ്റ് ക്ളിങ് റ്റു ദി സ്ട്രോ എന്ന ചിത്രം ആയിരിക്കും, യാതൊരു സംശയവും ഇല്ലാതെ പറയാൻ കഴിയുന്ന ഒരു കാര്യം. കഥയിലേക്ക് വരിക ആണെങ്കിൽ ഇന്റർ കണക്റ്റഡ് ആയ കുറച്ച് കഥാപാത്രങ്ങളും അവരുടേതായ ഇന്റിവിദ്വൽ കഥകളും എല്ലാം ചേർന്ന് ത്രിൽ അടിപ്പിച്ച് കൊണ്ട് തന്നെയാണ് സിനിമ മുന്നോട്ട് പോവുന്നത്, ഒരു എപ്പിസോഡിക് ഫോർമാറ്റ് ചിത്രം ഉപയോഗിച്ചിരിക്കുന്നതായി കാണാം.
🔸ആറ് ഭാഗങ്ങളായി ആണ് കഥ ഒരുക്കിയിരിക്കുന്നത്, ഒരു ജിംനേഷ്യത്തിലെ നോക്കി നടത്തിപ്പുകാരനായ കഥാപാത്രത്തിന് ഒരുനാൾ ഒരു ബാഗ് ജോലി സ്ഥലത്ത് വെച്ച് കളഞ്ഞ് കിട്ടുകയാണ്. സ്വാഭാവികമായും അതിന്റെ ഉള്ളടക്കം അയാൾ പരിശോധിക്കുകയും, അത് കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരന്ന് പോവുകയും ചെയ്യുകയാണ്. അയാൾ ആ ബാഗിൽ കാണുന്നത് വേറൊന്നുമല്ല, ഒരായുസ്സിൽ സ്വയം സമ്പാദിക്കാൻ കഴിയാത്ത അത്രയും വലിയ ഒരു തുക. ഈ പണം എന്ത് ചെയ്യണം എന്ന കാര്യത്തിൽ അയാൾക്ക് ഒരെത്തും പിടി കിട്ടുന്നില്ലെങ്കിലും തൽക്കാലത്തേക്ക് ആ ബാഗ് മാറ്റി വെക്കുകയാണ്.
🔸എന്ത് കൊണ്ടോ ഈ കഥാപാത്രത്തിന് ആ ബാഗ് ലഭിച്ചിടത്ത് തിരികെ വെക്കാനോ ഉടമസ്ഥനെ അന്വേഷിച്ച് ചെല്ലാനോ തോന്നുന്നില്ല, എന്നാൽ ഒട്ട് തന്റെ ആവശ്യം നിറവേറ്റാനായി അത് കൈക്കലാക്കാനോ ഉപയോഗിക്കാനോ തോന്നുന്നുമില്ല, ആകെ കൂടി ത്രിശങ്കുവിൽ പെട്ട അവസ്ഥ. ഈ കഥാപാത്രത്തിന് ആണെങ്കിൽ ധാരാളം പ്രാരാബ്ധങ്ങളും ആവശ്യങ്ങളും ഒക്കെ ഉണ്ട് താനും. ഇതേ സമയം മറ്റൊരിടത്ത് ഈ പണ സഞ്ചിയുമായി ബന്ധപ്പെട്ട മറ്റൊരു കഥ ചുരുൾ നിവർത്തുക ആയിരുന്നു. ഇവിടെ കഥാപാത്രങ്ങൾ വ്യത്യസ്ത പശ്ചാത്തലത്തിൽ ഉള്ളവരാണ്, എല്ലാവരെയും ഒന്നിപ്പിക്കുന്ന ഘടകം പണത്തിന്റെ ആവശ്യം മാത്രം.
🔸മന്നേ പറഞ്ഞത് പോലെ തന്നെ ഈ പണം അടങ്ങിയ ബാഗിനെ ഒരു മൿഗ്ഫിൻ അല്ലെങ്കിൽ പ്ലോട്ട് ഡിവൈസ് ആയി കാണിച്ച് കൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. നോൺ ലീനിയർ ശൈലിയിൽ ഒക്കെയാണ് സിനിമ പുരോഗമിക്കുന്നത് എങ്കിലും ഓവർ കോമ്പ്ലിക്കേഷൻ ഒന്നും തന്നെയില്ല മറിച്ച് താല്പര്യം പിടിച്ച് നിർത്തുന്ന തോതിൽ ട്വിസ്റ്റുകളും ട്രണുകളും എല്ലാം കൃത്യമായ ഇടവേളയിൽ നൽകി കാഴ്ചക്കാരനെ രസിപ്പിക്കുന്നുണ്ട്. അപ്പോൾ തീർച്ചയായും കാണാൻ ശ്രമിക്കുക, നല്ലൊരു അനുഭവമാണ് ഈ ചെറിയ നല്ല കൊറിയൻ ചിത്രം.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment