Director : Tarzan Nasser
Genre : Drama
Rating : 6.9/10
Country : Palestine
Duration : 87 Minutes
🔸ഒരു ഫെസ്റ്റിവൽ ഫേവറൈറ്റ് എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്ന സവിശേഷതകൾ ധാരാളം ഉള്ള ചെറിയ നല്ല ചിത്രമാണ് ഗാസ മോൺ അമോർ. പലസ്തീൻ എന്ന രാജ്യത്ത് നിന്നും വന്നതിൽ ആദ്യമായി കണ്ട ചിത്രം എന്നതിനൊപ്പം ഈ കഴിഞ്ഞ ഓസ്കർ വേദിയിലേക്കുള്ള അവരുടെ ഒഫിഷ്യൽ എൻട്രി കൂടി ആയിരുന്നു ഈ ചിത്രം. ഒരു ഗ്രാണ്ടഡ് ലവ് സ്റ്റോറി എന്നതിന് അപ്പുറം രാജ്യത്തിൻറെ പൊളിറ്റിക്കൽ ബാക്ക്ഗ്രൗണ്ട് കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട സവിശേഷതയാണ് താനും.
🔸ഇസ്സ എന്ന അറുപത് വയസ്സ് കഴിഞ്ഞ വൃദ്ധനാണ് നമ്മുടെ കേന്ദ്ര കഥാപാത്രം, വാര്ധക്യത്തിലേക്ക് കടന്നു എങ്കിലും മീൻ വില്പന നടത്തിയാണ് അയാൾ ജീവിക്കാനുള്ള വക സ്വയം കണ്ടെത്തുന്നത്. പോയ് പോയ കാലത്തിന്റെ ഓർമ കൊണ്ടെന്നവണ്ണം ഒരു പരുക്കനാണ് ഇസ, ഉള്ളിൽ ഉള്ള വികാരങ്ങളും വിചാരങ്ങളും പുറമെ പ്രകടിപ്പിക്കാൻ അയാൾക്ക് കഴിയാറില്ല, ഇത് അയാളുടെ ജീവിതത്തിലും വലിയ തോതിൽ സ്വാധീനമായി മാറിയിട്ടുണ്ട്. ഈ ജീവിതത്തിൽ ഇന്നോളം അയാൾ ഒരു ഒറ്റയാൻ ആയിരുന്നു, അയാൾക്ക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഇല്ല.
🔸ഈ പ്രായത്തിലും എന്നാൽ അയാളുടെ ഉള്ളിൽ ഒരു പ്രണയമുണ്ട്, അത് വേറെ അധികം ആരും അറിഞ്ഞിട്ടുമില്ല, അയാൾക്ക് ഒട്ട് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല. ഷിഹാ എന്ന മധ്യ വയസ്ക ആയ യുവതിയോടാണ് ഇസ്സയുടെ പ്രണയം, അവർ ആണെങ്കിൽ തൊട്ടടുത്തുള്ള ഒരു കടയിൽ ജോലിക്കാരി ആയി നിൽക്കുന്നു. വിധവ ആയ ശിഹായ്ക്ക് ഇസ്സയുടെ താല്പര്യം ഉള്ളതിന്റെ യാതൊരു സൂചനയോ കാര്യമോ ഇന്ന് വരെ അയാൾക്ക് ലഭിച്ചിട്ടില്ല, എങ്കിലും കാമുകന്റെ കലാ പരിപാടികൾ അങ്ങനെ തുടരുന്നുണ്ട്.
🔸ഗാസ മോൺ അമോർ എന്ന ചിത്രത്തിന്റെ ഒരു ബേസിക് ഔറ്റ്ലൈൻ ഇതാണ്, ഇതിനിടയിലേക്ക് ഗ്രീക്ക് ദൈവമായ അപ്പോളോയുടെ ഒരു പ്രതിമയും അത് പോലെയുള്ള ഒരുപാട് ഫാക്റ്ററുകളും എല്ലാം കടന്ന് വരുന്നുണ്ട്. ഒന്നര മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ചിത്രം ആ ഒരു ഓളത്തിൽ കണ്ട് വിടാവുന്നതാണ്, ഒട്ടും മടുപ്പിക്കില്ല എന്ന് മാത്രമല്ല അവസാനിക്കുമ്പോൾ ഒരു ചെറിയ പുഞ്ചിരി കൂടി നമുക്ക് തന്നേക്കാം, മനോഹരമാണ് ഈ ചിത്രം. ഒരു റൊമാന്റിക് ഡ്രാമ എന്ന് മാത്രം പ്രതീക്ഷിച്ച് കാണാൻ ഇരിക്കുക, തൃപ്തി ലഭിച്ചേക്കും.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment