Director : Lemohang Jeremiah Mosese
Genre : Drama
Rating : 7.3/10
Country : Lesotho
Duration : 119 Minutes
🔸ആഫ്രിക്കയുടെ തെക്കേ ഭാഗത്തായി സൗത്ത് ആഫ്രിക്കയ്ക്ക് അടുത്ത് ലെസോതോ എന്നൊരു രാജ്യം ഉണ്ടെന്ന അറിവ് ലഭിച്ചത് ഈ ചിത്രത്തെ കുറിച്ചുള്ള വാർത്ത ആദ്യമായി അറിഞ്ഞപ്പോഴാണ്. പ്രസ്തുത രാജ്യത്തിൻറെ ആദ്യ ഓസ്കർ എൻട്രി കൂടിയാണ് ഈ ചിത്രം, സ്വാഭാവികമായും ഒരു ദരിദ്ര രാജ്യമാണ് ലെസോതോ. കൃഷി എന്നത് ഒഴിച്ചാൽ കൂടുതൽ ആളുകളും മൈനുകളിലും മറ്റും ജോലി ചെയ്യുന്ന, ആരാജകത്വവും നിസ്സഹായതയും എല്ലാം ഭീകരമാം വിധം നില കൊള്ളുന്ന ഒരു രാജ്യം. ഈ രാജ്യമാണ് നമ്മുടെ കഥാ പശ്ചാത്തലം.
🔸മെന്റോവ എന്ന എൺപതുകാരി ആണ് നമ്മുടെ പ്രധാന കഥാപാത്രം, ഉറ്റവരും ഉടയവരും ആയി ആരും തന്നെ ബാക്കിയില്ലാത്ത, അവരുടെ ഭാഷയിൽ പറയുക ആണെങ്കിൽ മരണം പോലും മറന്ന് പോയ ഒരു കഥാപാത്രം. അയൽ രാജ്യമായ സൗത്ത് ആഫ്രിക്കയിലെ ഒരു ഖനിയിൽ ജോലി നോക്കുന്ന മകൻ മാത്രമാണ് മെന്റൊവയ്ക്ക് സ്വന്തം എന്ന് പറയാനുള്ള ഒരേയൊരു ബന്ധു. അവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്നേ മരണം അടഞ്ഞിരുന്നു. ആ വഴിയേ തന്നെ മെന്റൊവയുടെ മകളും പേര കുട്ടിയും വിട പറഞ്ഞു പോയി.
🔸ഈ നഷ്ടങ്ങൾ എല്ലാം സംഭവിച്ചപ്പോഴും മെന്റൊവ തകർന്നില്ല, ദൈവത്തെ വിളിച്ച് കരഞ്ഞില്ല, വിധിയെ പഴി ചാരിയില്ല. ബാക്കി ഉണ്ടായിരുന്ന ഒരേയൊരു മകൻ മരിച്ചപ്പോഴും ഇതൊന്നും ഉണ്ടായില്ല, അവന്റേതെന്നും പറഞ്ഞ് ബാക്കിയുള്ള വസ്തുവകകൾ വീട്ടിൽ എത്തിയപ്പോഴും അവർ തകർന്നില്ല, ഒരുവേള ആ വികാരം അവർ മറന്ന് പോയോ എന്ന് പോലും സംശയം ആയിരുന്നു. ഇനി ഒന്നും ബാക്കിയില്ല എന്ന തിരിച്ചറിവിൽ മരണത്തിന് കീഴടങ്ങാൻ മെന്റൊവ തയാറാവുമ്പോഴാണ് പുതിയൊരു അറിയിപ്പ് അവരെ തേടി വരുന്നത്.
🔸മെന്റൊവ താമസിക്കുന്ന പ്രദേശം ഒരു ഡാം ആയി മാറ്റുകയാണ് എന്നും, താമസക്കാർ എല്ലാവരും പിരിഞ്ഞ് പോവണം എന്നും ആയിരുന്നു ആ അറിയിപ്പ്. സ്വന്തം എന്ന അർത്ഥത്തിൽ ഇനി ബാക്കിയുള്ളത് പൂർവികരുടെയും, ശേഷം വന്നവരുടെയും ഒക്കെ കുഴിമാടങ്ങൾ മാത്രമാണ്, അത് വിട്ട് പോവുക എന്നത് എളുപ്പവുമല്ല. ഈ അത്യന്തം പേഴ്സണൽ ആയ എന്നാൽ അതിനപ്പുറം മറ്റ് പലതിലേക്കും കടന്ന് ചെല്ലുന്ന ഒന്നാണ് ചിത്രത്തിന്റെ കഥ. അല്പം സ്ലോ ആയാണ് പോവുന്നത് എങ്കിലും ചിത്രം തരുന്നൊരു സംപ്ത്രിപ്തി ഉണ്ട്, അത് കണ്ട് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.
Verdict : Must Watch
DC Rating : 4.5/5
No comments:
Post a Comment