Friday, May 28, 2021

1121. Champion (2018)



Director : Ahmet Katıksız

Genre : Drama

Rating : 8.3/10

Country : Turkey

Duration : 131 Minutes


🔸ബിസിം ഇസിൻ സാമ്പിയോൻ, ചാമ്പ്യൻ, വൺ ലവ് തുടങ്ങിയ പേരുകളിൽ എല്ലാം അറിയപ്പെടുന്ന തുർക്കിഷ് സ്പോർട്സ് ഡ്രാമ ചിത്രത്തെ രണ്ടായി തിരിക്കാം. അതായത് ഹാലിസ് എന്ന റൈഡറും, ബോൾഡ് പയലറ്റ് എന്ന പേരുള്ള അയാളുടെ കുതിരയും ഉൾപ്പെട്ട സ്പോർട്സ് ഡ്രാമ പോർഷനും, തന്റെ മുതലാളിയുടെ മകളായ ബീഗവും ആയുള്ള ഹാലീസിന്റെ പ്രണയം ഉൾപ്പെട്ട രണ്ടാമത്തെ റൊമാന്റിക് സബ് പ്ലോട്ടും. ഈ രണ്ട് വിഭാഗവും നല്ല രീതിയിൽ ഇടകലർത്തി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് സിനിമ ആസ്വാദ്യകരം ആവുന്നത്.

🔸കഥയിലേക്ക് കടക്കുന്നതിന് മുന്നേ ഹാലീസിനെ കുറിച്ച് പറയണം, ഒരു തുർക്കിഷ് ഗ്രാമ പ്രദേശത്ത് കർഷക കുടുംബത്തിൽ രണ്ട് ആണ്മക്കളിൽ ഇളയവൻ ആയാണ് അയാളുടെ ജനനം. കുതിര, കുതിര പന്തയം എന്നതൊക്കെ ആ കുടുംബത്തെ സംബന്ധിച്ച് വളരെ പരിചിതമായ കാര്യങ്ങളിൽ ചിലത് ആയിരുന്നു പണ്ട്, എന്നാൽ ഇന്ന് സ്ഥിതിഗതികൾ അങ്ങനല്ല. ഹാലീസിന്റെ ചേട്ടൻ വർഷങ്ങൾക്ക് മുന്നേ ഒരു റൈഡറായി കുതിര പന്തയത്തിന് പോയതും, അവിടെ വെച്ചുണ്ടായ ഒരപകടത്തിൽ കൊല്ലപ്പെട്ടതുമാണ്. തന്റെ മകന്റെ ജടവും പൊതിഞ്ഞ് കേട്ടിയുള്ള മടക്ക യാത്ര ആര് മറന്നാലും ഹാലീസിന്റെ അച്ഛന് മറക്കാൻ കഴിയില്ല.

🔸അത് എന്തൊക്കെ ആയാലും വിധി എന്നൊന്ന് ഉണ്ടെങ്കിൽ, അത് ഹലീസിനെയും ആ വഴിക്ക് തന്നെ എത്തിക്കുകയാണ്. അച്ഛനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നുണ്ട് എങ്കിലും ഹലീസ് ഒടുവിൽ ബോൾഡ് പയലറ്റ് എന്ന കുതിരയുടെ അടുക്കലേക്ക്, അതിന്റെ റൈഡറായി എത്തുകയാണ്. ബോൾഡ് പയലറ്റും കുറച്ച് കാലമായി നേരിടുന്നത് ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഹലീസിന്റെ പ്രശ്നങ്ങൾ തന്നെയാണ്. കാസബ്ളാൻകായിൽ പറഞ്ഞത് പോലെ മനോഹരമായ ഒരു സൗഹൃദം അവിടെ ആരംഭിക്കുകയാണ്.

🔸അണ്ടർഡോഗ് സ്റ്റോറീസ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല, മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ട ഈ വിഭാഗത്തിൽ പെട്ട കഥകൾ എല്ലാം ഓർമയിൽ തങ്ങി നിൽക്കുന്ന സിനിമകളായി മാറിയ ചരിത്രമേ ഉള്ളൂ, ആ കേസ് തന്നെയാണ് ഇവിടെയും. ആദ്യത്തെ ഒരു നാല്പത് മിനിറ്റ് സ്റ്റോറി സെറ്റ് ആവാൻ ഇത്തിരി ബുദ്ധിമുട്ടുന്നുണ്ട് എങ്കിലും ആ പ്രശനം രണ്ടാം പകുതി പരിഹരിക്കുന്നുണ്ട്. ഒരു ഇമോഷണൽ ടിയർ ജേർക്കർ എന്നൊക്കെ പറയാവുന്നതാണ് അവസാന ഒരു മണിക്കൂർ, എൻഡ് ക്രെഡിറ്റ്സ് കാണാതെ പോവരുത്.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...