Director : Chloé Zhao
Genre : Drama
Rating : 7.4/10
Country : USA
Duration : 111 Minutes
🔸നോമാഡ് എന്ന വാക്കിന് നാടോടി എന്നൊക്കെയാണ് അർഥം, ഒരിടത്ത് മാത്രമായി ഒതുങ്ങി നിൽക്കാതെ ലോകമേ തന്റെ വീട് എന്ന മട്ടിൽ അലഞ്ഞ് തിരിഞ്ഞ് ജീവിക്കുന്ന, അതിൽ ആഹ്ലാദവും സന്തോഷവും എല്ലാത്തിനും ഉപരി സമാധാനവും എല്ലാം കണ്ടെത്തുന്ന ഒരു വിഭാഗം. വെനീസ് ഫെസ്റ്റിൽ ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയ നിമിഷം തൊട്ട് തന്നെ മിക്ക സിനിമാ ആസ്വാദകരുടെയും മോസ്റ്റ് ആന്റിസിപ്പേട്ടഡ് സിനിമകളിൽ ഒന്നായ ഈ ചിത്രം ഓസ്കർ വേദികളിൽ ഒക്കെ കരസ്ഥമാക്കിയ വിജയം നമ്മൾ കണ്ടതുമാണ്, തീർച്ചയായും നല്ലൊരു സിനിമ തന്നെയാണ് നോമ്മാഡ്ലാൻഡ്, അതിൽ സംശയം ഏതും വേണ്ട.
🔸അറുപത് വയസ്സ് കഴിഞ്ഞ ഫേൺ എന്ന കഥാപാത്രത്തെയാണ് ഫ്രാൻസസ് മാക്ഡോർമാൻഡ് അവതരിപ്പിച്ചിരിക്കുന്നത്, ത്രീ ബില്ബോർഡ്സ് പോലെ സ്‌ട്രൈക്കിങ് ആയ ക്യാരക്റ്റർ ഒന്നും അല്ലെങ്കിലും ഈ ജെനെറേഷനിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾക്ക് തീർച്ചയായും അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ് ഈ കഥാപാത്രം. സാമ്പത്തിക മാന്ദ്യം അമേരിക്കയെ പിടിച്ചുലച്ചതിന് പിന്നാലെ സർവവും നഷ്ട്ടപ്പെട്ട ആളാണ് ഫേൺ, ജോലി വരുമാന മാർഗം പ്രതീക്ഷ എന്നതിനോടൊപ്പം താമസിയാതെ തന്നെ ഭർത്താവിനെയും ഫെർണിന് നഷ്ട്ടപ്പെട്ടു. എല്ലാം നഷ്ടപ്പെട്ടാൽ പിന്നെ ഒന്നും നോക്കാതെ ജീവിക്കാൻ ഒരു ധൈര്യമാണ് എന്ന് ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ തന്റെ വസ്തുവകകൾ എല്ലാം വിറ്റു പെറുക്കി ഫേൺ ഒരു നാടോടിക്ക് സമാനമായ ജീവിതം ആരംഭിക്കുകയാണ്.
🔸ഈ ഒരു ബാക്ക്ഗ്രൗണ്ടിലാണ് സിനിമ കഥ പറയുന്നത്, ഈ നാടോടി ജീവിതത്തിനിടെ ഫേൺ കാണുന്ന കാഴ്ചകൾ, പരിചയപ്പെടുന്ന മുഖങ്ങൾ, നേടുന്ന അനുഭവങ്ങൾ എന്നിവയൊക്കെ ചിത്രം സ്ക്രീനിലേക്ക് എത്തിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള അനുഭവപ്പെട്ട ഒരേയൊരു നെഗറ്റിവ് എന്നത് പ്രതീക്ഷിച്ചത്ര ഹാർഡ് ഹിറ്റിങ് ആയിരുന്നില്ല എന്നതാണ്, കഥയിൽ കാഴ്ചക്കരൻ ഇൻവെസ്റ്റ് ആവുന്നുണ്ട് എങ്കിലും ഒരു മിസ്സിംഗ് ഫീൽ ചിലയിടത്ത് എങ്കിലും ലഭിക്കുന്നുണ്ട്. മാന്ദ്യത്തിന് ശേഷമുള്ള ആ ഒരു ഡാർക്ക് പീരീഡ് ഒട്ടും ഗൗരവം ചോർന്ന് പോവാതെ അവതരിപ്പിക്കാനും സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയണം.
🔸പെർഫോമൻസ് തന്നെയാണ് ചിത്രത്തെ മുന്നോട്ടേക്ക് ഡ്രൈവ് ചെയ്യുന്ന ഫോഴ്‌സ്, പ്രത്യേകിച്ചും പ്രധാന കഥാപാത്രം. ഇതിനെല്ലാം ഒപ്പം മികച്ച ഛായാഗ്രഹണവും, വിഷ്വൽസും, പരാമർശിക്കാതെ പോവാൻ കഴിയാത്ത മികച്ച ബാക്ക്ഗ്രൗണ്ട് സ്കോറും, സെറ്റപ്പും കൂടി ചേരുമ്പോൾ നല്ലൊരു വാച്ച് ഉറപ്പ് തരുന്നുണ്ട് നോമ്മാഡ്ലാൻഡ്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ ഒന്നുമല്ല നോമ്മാദ്ലൻഡ്, എന്നാലും കണ്ടിരിക്കേണ്ടതായ ഒരുപാട് ഘടകങ്ങൾ ഉള്ള, അത്യാവശ്യം വേർതി ആയൊരു ചിത്രവുമാണ്, കാണാൻ ശ്രമിക്കുക.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment