Sunday, May 23, 2021

1117. Quo Vadis, Aida? (2020)



Director : Jasmila Žbanić

Genre : Drama

Rating : 7.8/10

Country : Bosnia

Duration : 141 Minutes


🔸ഫാസിസവും നര ഹത്യയും എല്ലാ കാലത്തും മികച്ച ചലച്ചിത്രങ്ങൾക്ക് വഴി വെച്ച വിഷയങ്ങൾ ആയിരുന്നു, അവയിൽ പലതും ലോകോത്തര ക്‌ളാസിക്കുകളായി പിൽക്കാലത്ത് മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഭാവിയിൽ ചേർത്ത് വായിച്ചെക്കാവുന്ന ഒരു ചിത്രമാണ് ക്യുവോ വാദിസ് ഐഡ എന്ന ബോസ്നിയൻ ചിത്രം. കഥയിലേക്കും കാര്യത്തിലേക്കും കടക്കുന്നതിന് മുന്നേ ഈ സിനിമയിലെ സംഭവങ്ങൾക്ക് ആധാരമായ ചരിത്രത്തെ കുറിച്ച് ചെറുതായി പറഞ്ഞിടേണ്ടതുണ്ട്. തൊണ്ണൂറുകളിലാണ് കഥ ആരംഭിക്കുന്നത്, യൂറോപ്പ് ആണ് കഥാ പശ്ചാത്തലം.

🔸യഗോസ്ലോവിയ എന്ന രാജ്യം ഏറെക്കുറെ വിഭജനത്തിന്റെ വക്കിലാണ്. ഇന്നത്തെ ബോസ്നിയ, സെർബിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട യുഗോസ്ലോവിയയിൽ തുടരുന്നതിൽ സെർബിയ ഒഴിച്ചുള്ള രണ്ട് വിഭാഗങ്ങൾക്കും താല്പര്യം ഏതും ഉണ്ടായിരുന്നില്ല, കാരണങ്ങൾ അനവധി ഉണ്ടായിരുന്നു, തല്ക്കാലം അതിലേക്ക് കടക്കുന്നില്ല. അപ്പൊ പറഞ്ഞ് വന്നത്, ഈ അഭിപ്രായ വ്യത്യാസങ്ങൾ താമസിയാതെ യൂറോപ്പ് കണ്ട ഏറ്റവും വലിയ ആഭ്യന്തര യുദ്ധങ്ങളിൽ ഒന്നായ ബോസ്നിയൻ യുദ്ധത്തിന് വഴി ഒരുക്കുകയാണ്.

🔸ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും, പരിക്കേൽക്കുകയും ഒക്കെ ചെയ്ത ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നമ്മുടെ കഥ അരങ്ങേറുന്നത്. സെബിരെനിക എന്ന നഗരത്തിലെ യുഎൻ സമാധാന സേനയിൽ ട്രാൻസ്‌ലേറ്റർ ആയി ജോലി ചെയ്യുകയാണ് നമ്മുടെ കേന്ദ്ര കഥാപാത്രമായ ഐഡ. ഐടയുടെ വ്യൂ പോയിന്റിൽ കൂടിയാണ് നമ്മൾ ചിത്രത്തിലെ സംഭവങ്ങൾ കണ്ടറിയുന്നത്. ഈ നഗരത്തിൽ അരങ്ങേറിയ നര നായാട്ടിന് ഇടയിലൂടെ സ്വന്തം കുടുംബത്തെ രക്ഷിക്കാനുള്ള ഭാഗീരഥ പ്രയത്നത്തിലാണ് നമ്മുടെ നായികാ കഥാപാത്രം.

🔸ശക്തമായ ഒരു വിഷയം അത് അർഹിക്കുന്ന ഗൗരവത്തിൽ തന്നെ ചിത്രം കൺവെ ചെയ്തിട്ടുണ്ട്, ചുറ്റും അരങ്ങേറുന്ന കിരാത സംഭവങ്ങൾക്ക് സാക്ഷിയായി കൊണ്ട് തന്നെ തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകിയ നായികാ കഥാപാത്രത്തിന്റെ രീതി കൗതുകകരം ആയിരുന്നെങ്കിലും തെറ്റായി തോന്നിയതേ ഇല്ല, ആ അവസ്ഥയിൽ റിലേറ്റ് ചെയ്യാനും സാധിക്കുന്നുണ്ട്. ജസ്‌ന ദുരിച്ചിന്റെ മികച്ച, ശക്തമായ പ്രകടനമാണ് ഈ സിനിമയുടെ നട്ടെല്ല് എന്ന് പറയാം, കാണാൻ ശ്രമിക്കുക ഈ ചിത്രം, ചിലവഴിക്കുന്ന സമയത്തെ സാധൂകരിക്കുന്നുണ്ട് ഈ ചിത്രം അതിന്റെ നിലവാരത്തിലൂടെ.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...