Director : Taylor Sheridan
Genre : Action
Rating : 6.3/10
Country : USA
Duration : 100 Minutes
🔸ടയ്‌ലർ ശെരിദാനിന്റെ വിൻഡ് റിവർ എന്ന ചിത്രം കഴിഞ്ഞ പതിറ്റാണ്ടിൽ കണ്ട മികച്ച സിനിമകളിൽ ഒന്ന് ആയിരുന്നു, കാടിന്റെ ഒക്കെ പശ്ചാത്തലത്തിൽ സംവിധായകൻ ഒരു ആക്ഷൻ ത്രില്ലർ ഒരുക്കുന്നു എന്ന വാർത്ത ആ ഒരു കാരണം കൊണ്ട് തന്നെ പ്രതീക്ഷ ഉയർത്തുന്ന ഒന്നായിരുന്നു. സർവൈവൽ എലെമെന്റുകൾ ഉൾപ്പെടുത്തിയ ട്രെയിലറും, നല്ല കാസ്റ്റിങ്ങും എല്ലാം ഈ ഒരു പ്രതീക്ഷ വർധിപ്പിച്ചേ ഉള്ളൂ താനും. ഈ ഫാക്ടർസ് ഒക്കെ മാറ്റിവെച്ച് ചിത്രം പ്രതീക്ഷിച്ച നിലവാരം കാത്ത് സൂക്ഷിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം.
🔸ഹന്ന എന്ന നായികാ കഥാപാത്രത്തെ ഫോക്കസ് ചെയ്ത് കൊണ്ടാണ് കഥ പറയുന്നത്, കഥയിലെ പ്രിമോഡോണ മറ്റൊരു കഥാപാത്രം ആണെങ്കിൽ കൂടിയും റിലേറ്റ് ചെയ്യിക്കുന്നത് ഹന്നായിലൂടെ ആണ്. ഫോറസ്റ്റ് സെർവീസിൽ ഫയർ ഫൈറ്റർ ആയിരുന്നു ഹന്ന, തന്റെ പ്രവർത്തന മണ്ഡലത്തിൽ മികച്ച എഫിഷ്യൻസിയും താല്പര്യവും എല്ലാം കീപ്പ് ചെയ്തിരുന്നു, കുറച്ച് കാലം മുന്നേ വരെ. എന്നാൽ മോണ്ടാന ഫോറെസ്റ്റ് റിസർവിൽ ഉണ്ടായ ഒരു തീ പിടുത്തം കൈകാര്യം ചെയ്യുന്നതിൽ ഹന്ന വരുത്തിയ പിഴവ് കവർന്നെടുത്തത് നിസ്സഹായരായ മൂന്നോളം കുട്ടികളുടെ ജീവനാണ്. ഈ ഒരു ആഘാതത്തിൽ നിന്നും അവർ കര കയറിയിട്ടില്ല ഇതുവരെ.
🔸ഇത്രയും പറഞ്ഞത് കേന്ദ്ര കഥാപാത്രത്തിന്റെ ഒരു ബാക്ക്ഗ്രൗണ്ട് മാത്രമാണ്, കഥയുമായി ചേർന്ന് നിൽക്കുന്ന ഒന്നല്ല ഈ സബ് പ്ലോട്ട്. കഥയിലേക്ക് വരിക ആണെങ്കിൽ ഒരു കഥാപാത്രത്തെ കൊല്ലാനായി ഉറപ്പിച്ച് മോണ്ടാനാ കാടുകളിലേക്ക് എത്തുന്ന രണ്ട് അസാസിൻസ് ഉണ്ട്, അവർ ആണെങ്കിൽ ഈ കൊല്ലൽ കലാപരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ചോര കണ്ട് അറപ്പ് മാറിയ ടൈപ്പ് കഥാപാത്രങ്ങളാണ്. കൊല്ലാനും സംരക്ഷിക്കാനുമായി രണ്ട് കൂട്ടർ തമ്മിലുള്ള കാടിന് ഉള്ളിലെ ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ഒക്കെയായി കഥ മാറുന്നുണ്ട്.
🔸പേഴ്സണലി പ്രതീക്ഷിച്ചത്ര മികച്ച ഒരനുഭവം ഒന്നും ഈ ചിത്രത്തിലൂടെ ലഭിച്ചില്ല. പെർഫോ ആയാലും കഥ ആയാലും അവതരണം ആയാലും ക്ളൈമാക്സ് പേ ഓഫ് ആയാലും ഒരു ആവറേജ് ഫീൽ മാത്രമേ എല്ലാ ഇടത്ത് നിന്നും ലഭിച്ചുള്ളൂ. ഇത്തരം കഥാഗതി ആവശ്യപ്പെടുന്ന ഒരു ടെൻഷനോ, റിലീഫോ പോലും ലഭിച്ചില്ല എന്നത് നിരാശാജനകം തന്നെ ആയിരുന്നു. ലൊക്കേഷൻസും, ഛായാഗ്രഹണവും നന്നായിരുന്നു, ആക്ഷൻ ജോണർ ഇഷ്ട്ടം ഉള്ളവർക്ക് വെറുതെ കണ്ട് വിടാം, അത്ര മാത്രം.
Verdict : Average
DC Rating : 2.5/5
No comments:
Post a Comment