Sunday, May 23, 2021

1113. Eternity (2017)



Director : Óscar Catacora

Genre : Drama

Rating : 7.7/10

Country : Peru

Duration : 88 Minutes


🔸അയമാര എന്ന ഭാഷയിൽ പൂർണമായും ചിത്രീകരിക്കപ്പെട്ട ആദ്യ ചിത്രമാണ് ഏട്ടർണിറ്റി, പെറു എന്ന ലാറ്റിനമേരിക്കൻ രാജ്യത്ത് നിന്നും അധികം സിനിമകൾ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല, കണ്ടവയിൽ തന്നെ മികച്ചത് എന്ന് പറയാൻ തക്കവണ്ണം ഓർമയിൽ തങ്ങി നിൽക്കുന്ന സിനിമകളും ഉണ്ടായിട്ടില്ല. എന്ത് തന്നെ ആയാലും ഈ പോരായ്മകൾ എല്ലാം പരിഹരിക്കാൻ തക്ക വണ്ണം നിലവാരമുള്ള നല്ലൊരു സിനിമയാണ് ഏറ്റെർന്നിട്ടി അഥവാ വിനായിപാച്ചാ. ഒരു ഡ്രാമ ചിത്രം ആയിട്ടും സിനിമ തരുന്ന ഒരു മെഡിറ്റേറ്റിവ് ഫീൽ ഉണ്ട്, അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.

🔸വിൽക്കാ, ഫാക്സി എന്നീ രണ്ട് കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിൽ ആദ്യാവസാനം ഉള്ളൂ, ഇവരിൽ ഫോക്കസ് ചെയ്ത് കൊണ്ടും ട്രഡീഷണൽ ആയ വിശ്വാസങ്ങളുടെയും, ജീവിത രീതികളുടെയും ഒക്കെ പ്രാധാന്യം ഒരാവർത്തി കൂടി ഓർമിപ്പിച്ച് കൊണ്ടാണ് സിനിമ മുന്നോട്ട് പോവുന്നത്. അന്ധ വിശ്വാസങ്ങളല്ല മറിച്ച് സംരക്ഷിക്കപ്പെടേണ്ടത് എന്ന ഉത്തമ ബോധ്യമുള്ള ചില കാര്യങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുതലാണ് ചിത്രം. സംവിധായകൻ തന്നെയും ഈ അയമാര വിഭാഗത്തിൽ പെട്ട ആളാണ് എന്നത് വിഷയത്തിന് കുറച്ച് കൂടി ഒരു പേഴ്സണൽ ടച്ച് കൊടുക്കുന്നുണ്ട്.

🔸മകളിൽ സൂചിപ്പിച്ച അയ്മര വിഭാഗത്തിൽ പെട്ട അവസാനത്തെ ആളുകളിൽ ചിലരാണ് വിൽക്കയും, ഫേക്സിയും. മറ്റുള്ള പലരും ഒന്നുകിൽ മരണപ്പെട്ടു അല്ലെങ്കിൽ ഈ ജീവിത രീതിയും മറ്റും ഉപേക്ഷിച്ച് മറ്റുള്ള സ്ഥലങ്ങളിലേക്ക് കുടിയേറി പോയി കഴിഞ്ഞിരുന്നു. പല കാരണങ്ങൾ കൊണ്ടും ഇവർ ഇപ്പോഴും ആ പഴയ ശൈലി മുറുകെ പിടിച്ചുള്ള ജീവിതം തുടരുകയാണ്, ഉപേക്ഷിച്ച് പോയവരിൽ ഈ വൃദ്ധ ദമ്പതിമാരുടെ മകനും ഉണ്ട് എന്നതാണ് അത്യന്തം വിഷമകരമായ വസ്തുത.

🔸തങ്ങളുടെ മകൻ തങ്ങളെ ഉപേക്ഷിച്ച് പോയതാണെന്ന ധാരണ ഇരുവർക്കും ഉണ്ട്, അവൻ ഇനി തിരിച്ചുവരുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ലെങ്കിലും വരും എന്ന് വിശ്വസിക്കാതിരിക്കാൻ മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട് ഇവർ. ഈ രണ്ട് കഥാപാത്രങ്ങളിലൂടെ ചിത്രം മുന്നോട്ട് പോവുകയാണ്, കഥ എന്ന് ചൂണ്ടിക്കാണിക്കാൻ വേഫർ തിൻ ആയ ചില കാര്യങ്ങളെ ഉള്ളൂ എങ്കിലും അത് ഒരു പോരായ്മയായി തോന്നുന്നേ ഇല്ല എന്നിടത്താണ് ചിത്രത്തിന്റെ പ്രസക്തി. പേഴ്സണലി ഇഷ്ട്ടപ്പെട്ടു, താല്പര്യം തോന്നുന്നെങ്കിൽ കാണുക, എല്ലാവർക്കും സജസ്റ്റ് ചെയ്യില്ല.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1366. The Killer (1989)

Director : John Woo Cinematographer : Peter Pau Tak Hai Genre : Action Country : Hong Kong Duration : 110 Minutes 🔸ജോൺ വൂ ചിത്രങ്ങളിൽ വ്യക്...