Director : Florian Zeller
Genre : Drama
Rating : 8.3/10
Country : USA
Duration : 97 Minutes
🔸ഓർമ്മപ്പിശക് ചില സന്ദർഭങ്ങളിൽ എങ്കിലും നേരിടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചില സന്ദർഭങ്ങളിൽ അത് വണ്ടിയുടെ താക്കോൽ ആവാം, കണ്ണട ആവാം, ചിലപ്പോൾ വർഷങ്ങൾക്ക് മുന്നേ ഒപ്പം പഠിച്ചവരുടെ പേരുകൾ പോലും ആവാം. പോയിന്റ് ഈസ്, ഓർമ്മപ്പിശകിനോളം ഇറിറ്റേറ്റ് ചെയ്യുന്ന മറ്റനേകം കാര്യങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടില്ല, ഈ കാര്യങ്ങൾ ഓർത്ത് കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ആ ചില സെക്കൻഡുകൾ അല്ലെങ്കിൽ മിനുട്ടുകൾ ഉണ്ടാവുന്ന ഫ്രസ്‌ട്രേഷൻ വളരെ വളരെ വലുതാണ്, ഇനി ഉത്തരം കിട്ടിയില്ലെങ്കിൽ ഉള്ള അവസ്ഥ ആണെങ്കിൽ അതിലും ഭീകരവും ആയിരിക്കും.
🔸ഇനി അതിലും ഭീകരമായ ഒരവസ്ഥ പറയാം, അതായത് തന്റെ ജീവിതത്തിന്റെ തൊണ്ണൂറ് ശതമാനവും ജീവിച്ച് തീർന്ന ഒരു വ്യക്തി, അയാൾക്ക് ഈ അവസാന കാലത്ത് തന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും ഓർമ ഇല്ലാതായാൽ ഉള്ള അവസ്ഥ എങ്ങിനെ ഇരിക്കും, തീർച്ചയായും വേദനാജനകം ആയിരിക്കും. തന്റെ ചുറ്റിലും അരങ്ങേറുന്ന കാര്യങ്ങൾ, പരിചിത ഭാവത്തോടെ ഇടപഴകുന്ന മുഖങ്ങൾ, ഇവ സത്യമോ മിഥ്യയോ എന്ന് പോലും വേർതിരിച്ചറിയാൻ അയാൾക്ക് പറ്റുന്നില്ല. താൻ അനുമാനിക്കുന്നതല്ല യാഥാർഥ്യം എന്നയാൾക്ക് ബോധ്യപ്പെടുന്നുണ്ട് പല ഇടങ്ങളിലും എന്നാൽ അത് സ്വയം മനസിലാക്കാനുള്ള കഴിവ് എന്നോ കൈമോശം വന്നിരിക്കുന്നു, ആന്റണിക്ക്.
🔸തൊണ്ണൂറ് വയസ്സ് കഴിഞ്ഞ വൃദ്ധനായ കേന്ദ്ര കഥാപാത്രമാണ് ആന്തണി ഹോപ്കിൻസ് അവതരിപ്പിച്ച ആന്റണി, അദ്ദേഹത്തിന്റെ അഭിനയ പാടവവും കഴിവും എല്ലാം വിളിച്ചോതുന്ന വളരെ സൂക്ഷ്മമായ അഭിനയ തികവിന്റെ ഉദാഹരണമായ ഒരു കഥാപാത്രം. പേരിന് അപ്പുറം അയാളെ സംബന്ധിച്ചിടത്തോളം എല്ലാം സംശയങ്ങളാണ്, ഓർമയിലും ചുറ്റുപാടിലും എല്ലാമായി ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന അവസ്ഥ. എന്തിനധികം ടിയാൻ തന്റെ മുറിയുടെ പുറത്ത് കാണുന്ന കാഴ്ചകൾ പോലും കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. ആന്റണിയുടെ മകളാണ് ആൻ, അവൾക്ക് ഒരു കാമുകൻ ഉണ്ടെന്ന് ആന്റണിക്ക് അറിയാം, പക്ഷെ ഉറപ്പില്ല.
🔸അങ്ങനെ ആന്റണിക്ക് ധാരണ ഇല്ലാത്ത കാമുകനും മകൾ ആനും ഒന്നിച്ച് ഒരു ടൂർ പോവാൻ പ്ലാൻ ചെയ്‌യുന്നിടത്താണ് കഥ ഒരു ഡാർക്ക് ടേൺ എടുക്കുന്നത്. വാർധക്യ സാഹചവും ഓർമപ്പിശകും ഉൾപ്പെട്ട പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന ആന്റണിയുടെ പരിചരണം ആനിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായി മാറുകയാണ്, പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രം. മികച്ച കഥയും അവിസ്മരണീയമായ പ്രകടനങ്ങളും, മികച്ച എൻഡിങ്ങും എല്ലാം കൂടി ചേരുമ്പോൾ വേറിട്ട ഒരനുഭവമായി മാറുന്നുണ്ട് ദി ഫാദർ, തീർച്ചയായും കാണാൻ ശ്രമിക്കുക.
Verdict : Must Watch
DC Rating : 4.5/5
No comments:
Post a Comment