Tuesday, May 18, 2021

1105. Pieces Of A Woman (2020)



Director : Kornél Mundruczó

Genre : Drama

Rating : 7.1/10

Country : Canada

Duration : 128 Minutes


🔸ഷിയാ ലെബോഫ് എന്ന നടൻ ടാലന്റഡ് ആയ ഒരു ആക്ടർ ആണെന്ന കാര്യത്തിൽ സംശയം ഏതും ഇല്ല, എന്നാൽ സ്പിൽബർഗ് ഉൾപ്പെടെ ഉള്ള സംവിധായകരെയും പല പ്രമുഖ സ്റ്റുഡിയോസിനെയും ഒക്കെ വിമർശിച്ച സംഭവങ്ങൾ കാരണം കുറച്ച് നാളുകളായി ബിഗ് സ്കെയിൽ സിനിമകളിൽ നിന്നും ടിയാന് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നൊരു റൂമർ മുന്നേ കേട്ടിരുന്നു. അത് ശെരി വെക്കുംവിധം കുറച്ച് നാളുകളായി ഇൻഡി സിനിമകളിലാണ് ഷിയാ ആക്റ്റീവ് ആയി നിൽക്കുന്നത്, എന്നാൽ പേഴ്സണലി ഇതൊരു നല്ല തീരുമാനം ആയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹണി ബോയ്ക്ക് ശേഷം പ്രസ്തുത നടന് അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമ കൂടി എത്തിയിരിക്കുകയാണ്, പീസസ് ഓഫ് വുമൺ എന്ന പേരിൽ.

🔸പീസസ് ഓഫ് വുമൺ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഓപ്പണിങ് ആക്റ്റിലെ ഡെലിവറി സീനാണ്. നായികാ നായകന്മാരും കെയർ ടേക്കർ ആയ യുവതിയും ഉൾപ്പെടെ മൂന്നേ മൂന്ന് പേർ മാത്രം സ്‌ക്രീനിൽ ഉള്ള ഈ സീൻ ഉദ്ദേശം പത്ത് മിനുട്ടോളം ലെങ്ത് ഉള്ളതും, കഴിയുന്നത് വരെ കാഴ്ചക്കാരനെ നല്ല തോതിൽ ടെൻഷൻ അടിപ്പിക്കുന്നതുമാണ്. ഈ വളരെ ഇന്റെൻസ് ആയ സീൻ തന്നെയാണ് പിന്നീട് അങ്ങോട്ടുള്ള കഥയെ മുഴുവൻ ഡ്രൈവ് ചെയ്ത് കൊണ്ട് പോവുന്നതും, ചുരുക്കി പറഞ്ഞാൽ സിനിമയുടെ മെയ്ക് ഓർ ബ്രെയ്ക് മോമെന്റ് ആയിരുന്നെന്ന് പറയാം.

🔸കൺസ്ട്രക്ഷൻ തൊഴിലാളി ആയ ഷോണും ഓഫീസ് ജോലിക്കാരിയായ മാർത്ഥയും ഇഷ്ടപ്പെട്ട് സ്വയം കല്യാണം കഴിച്ചവരാണ്, മാർഥയുടെ പണക്കാരിയായ അമ്മയ്ക്ക് ഈ ബന്ധത്തിൽ അന്നും ഇന്നും താല്പര്യം ഏതുമില്ല. ദമ്പതികൾ ഇരുവരും ഇന്ന് തങ്ങളുടെ മകളെ ഭൂമിയിലേക്ക് വരവേൽക്കാൻ തയാറായിരിക്കുകയാണ്, നിർഭാഗ്യവശാൽ ആ സന്ദർഭം ഇരുവരും ഒട്ടും പ്രതീക്ഷിക്കാത്ത, പ്രിപ്പേർഡ് അല്ലാത്ത ഒരു സമയത്ത് കടന്ന് വരികയാണ്. ഈ ടൈം ഇൽ നിർഭാഗ്യകരമായ ചില സംഭവങ്ങൾ അരങ്ങേറുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളും എല്ലാമാണ് ചിത്രം.

🔸വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേയുള്ളൂ ഈ ചിത്രത്തിൽ, അവർക്ക് എല്ലാവർക്കും തന്നെ നല്ല ആർക്കുകളും പേ ഓഫുകളും എല്ലാം ചിത്രം നൽകുന്നുണ്ട്. വളരെ തൃപ്തികരമായ ഒരു എൻഡിങ്ങും ചിത്രത്തിനുണ്ട്, ഒരുപക്ഷെ അടുത്ത കാലത്ത് കണ്ടതിൽ നന്നായി ഇഷ്ട്ടപ്പെട്ടവയിൽ ഒന്ന്. മികച്ച പെർഫോമൻസും, സ്കോറും, ഛായാഗ്രഹണവും എല്ലാം സിനിമയുടെ മറ്റ് പ്രത്യേകതകളിൽ ചിലതാണ്, അപ്പൊ കാണാൻ ശ്രമിക്കുക, നഷ്ടം ആവില്ല.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...