Creator : Oriol Paulo
Genre : Thriller
Rating : 8/10
Seasons : 01
Episodes : 08
Duration : 49 - 71 Minutes
🔸ഒറിയോൾ പൗലോ എന്ന പേര് ഒരു മിനിമം ഗ്യാരന്റി ഉറപ്പ് നൽകുന്ന ഒന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ ബോഡി, ഇൻവിസിബ്ൾ ഗസ്റ്റ് പോലെയുള്ള ചിത്രങ്ങൾ എടുത്താൽ തന്നെ മനസിലാവും ആദ്യാവസാനം കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന എന്തെങ്കിലും ഒക്കെ ആ പ്രൊഡക്റ്റിൽ പതിഞ്ഞിട്ടുണ്ടാവും. ഈ ഒരു വസ്തുതയുടെ മറ്റൊരു നല്ല ഉദാഹരണമാണ് ദി ഇന്നസെന്റ് എന്ന എട്ട് എപ്പിസോഡ് സ്പാനിഷ് ടീവി സീരീസ്. മറ്റുള്ള സംരംഭങ്ങളും ആയിട്ട് തട്ടിച്ച് നോക്കാനുള്ള വകുപ്പ് ഇല്ലെങ്കിലും ഒരു എന്ജോയബിൾ വാച്ചിന് ഉള്ളത് ഇവിടെ സുരക്ഷിതമായി ഉണ്ട്.
🔸മത്തിയോ വിദാൽ അഥവാ മാറ്റ് എന്ന കഥാപാത്രം ആണ് നമ്മുടെ നായകൻ, ഇൻവിസിബ്ൾ ഗസ്റ്റ് എന്ന ചിത്രത്തിലൂടെ നമുക്ക് സുപരിചിതനായ മറിയോ കാസസ് ആണ് പ്രസ്തുത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫ്ലാഷ്ബാക്കിലൂടെ ആണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്, കൂട്ടുകാർക്ക് ഒപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതാണ് നമ്മുടെ നായക കഥാപാത്രം, അയാൾക്കൊപ്പം അനുജനും അനുജന്റെ കൂട്ടുകാരും ഒക്കെ ഉണ്ട്. ഈ പാർട്ടിക്ക് ഇടയിൽ ഒരു പെൺകുട്ടിയെ മാറ്റ് കണ്ട് മുട്ടുന്നിടത്ത് വെച്ചാണ് കഥ ട്രാക്ക് മാറുന്നത്.
🔸പെൺകുട്ടിയുടെ കാമുകൻ എന്ന് തോന്നിപ്പിക്കുന്ന, അല്ലെങ്കിൽ അവളിൽ താല്പര്യമുള്ള ഒരാളും അയാളുടെ കൂട്ടുകാരും കൂടി മാറ്റുമായി ചില്ലറ തർക്കത്തിൽ ആവുകയും, അതിനിടയിലേക്ക് മാറ്റിന്റെ സഹോദരനും സംഘവും ഒക്കെ കടന്ന് വരികയും ചെയ്യുമ്പോൾ ആ സംഭവത്തിന്റെ സ്കെയിൽ ആകെ മാറുകയാണ്. സ്വാഭാവികമായും കയ്യാങ്കളിയിലേക്ക് നീങ്ങിയ സംഭവങ്ങൾക്ക് ഒടുവിൽ അവിടെ തീർത്തും നിർഭാഗ്യകരമായ ഒരു സംഭവം കാരണം ഒരാൾ കൊല്ലപ്പെടുകയാണ്. അബദ്ധത്തിൽ സംഭവിച്ച് പോയതാണ് എങ്കിലും ഈ വിഷയത്തിൽ മാറ്റ് പ്രതിയായി ജയിലിൽ പോവേണ്ടി വരികയാണ്, പിന്നീടുള്ള നാല് വർഷങ്ങൾ ആ വഴി പോയി.
🔸ഇതെല്ലാം സീരീസിന്റെ ആദ്യ എപ്പിസോഡിലെ പത്ത് മിനിറ്റിന് അകത്ത് നടക്കുന്ന കാര്യങ്ങളാണ്, തന്റെ തടവ് ശിക്ഷ കഴിഞ്ഞ് മാറ്റ് മടങ്ങി എത്തിയ ശേഷമാണ് പിന്നീടുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. അപ്രതീക്ഷിതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അനവധി പ്ലോട്ട് ഡെവലപ്‌മെന്റുകൾ, മിസ്റ്റീരിയസ് ആയ കഥാപാത്രങ്ങൾ എന്നിവയൊക്കെ കടന്ന് വരുന്നുണ്ട്. ഈ രീതിയിൽ ആസ്വദിച്ച് കണ്ട് വിടാവുന്ന ഒരു സീരീസ് ആണ് ദി ഇന്നസെന്റ്, സമയം ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കാം.
Verdict : Very Good
DC Rating : 4/5
No comments:
Post a Comment