Director : Ekwa Msangi
Genre : Drama
Rating : 6.9/10
Country : USA
Duration : 101 Minutes
🔸ചരിത്രം രേഖപ്പെടുത്തിയ കാലം തൊട്ടേ പരിചിതമയത്തും, സിനിമയുടെ ആരംഭ കാലം തൊട്ടേ വിഷയം ആയതുമായ അഭയാർത്ഥി കഥയുടെ വേറൊരു രീതിയിൽ ഉള്ള അവതരണം എന്നതാണ് ഫെയർവെൽ അമോർ എന്ന ചിത്രത്തിന്റെ പുതുമ ഉണർത്തുന്ന ഘടകം. ഈ ഒരു പൊതുവായ വിഷയം ബാക്ക്ഗ്രൗണ്ടിൽ നിൽക്കുമ്പോഴും റിലേഷൻഷിപ്പുകൾ, പ്രണയം എന്നിവയൊക്കെ പ്രതിപാദിച്ച് കൊണ്ട് മനോഹരമായി തന്നെ ഈ ചിത്രം പുരോഗമിക്കുന്നുണ്ട്, രണ്ട് വിഷയങ്ങളും പരസ്പരം ബാലൻസ് ചെയ്ത് കൊണ്ടുപോവാൻ സംവിധായിക കാണിച്ച വൈഭവം പ്രശംസനീയമാണ്.
🔸അംഗോള എന്ന രാജ്യം പോർച്ചുഗലിൽ നിന്നും സ്വാതന്ത്ര്യം നേടിയ എഴുപതുകൾ തൊട്ട് ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ നില നിന്നിരുന്ന ഒരു ആഭ്യന്തര കലഹമാണ് അംഗോളൻ സിവിൽ വാർ എന്ന പേരിൽ പ്രശസ്തി നേടിയ ആഭ്യന്തര യുദ്ധം. പരോക്ഷമായി ഈ പ്രശ്നത്തിന് ഫെയർവെൽ അമോർ എന്ന ചിത്രത്തിന്റെ കഥയുമായി വലിയ ബന്ധമുണ്ട്, നമ്മുടെ പ്രധാന കഥാപാത്രങ്ങളുടെ എല്ലാം ജീവിതങ്ങൾ താളം തെറ്റിക്കുന്നതും മാറ്റി മറിക്കുന്നതും എല്ലാം ഈ ഒരു ഫാക്റ്റർ ആണ്. അമേരിക്കയിൽ ഒരു ടാക്സി ഡ്രൈവർ ആണ് വാൾട്ടർ എന്ന നമ്മുടെ കേന്ദ്ര കഥാപാത്രം.
🔸കഴിഞ്ഞ പതിനേഴ് വർഷത്തോളമായി വാൾട്ടർ അമേരിക്കയിൽ ടാക്സി ഓടിക്കുകയാണ്, ഈ കാലയളവിൽ ഒന്നും തന്നെ അയാൾക്ക് സ്വന്തം രാജ്യത്തേക്ക് പോയിവരാൻ കഴിഞ്ഞിട്ടില്ല. ആഗ്രഹമോ, താല്പര്യമോ ഇല്ലാഞ്ഞിട്ടല്ല മറിച്ച് അതിനുള്ള സാഹചര്യം ഇപ്പോൾ അംഗോളയിൽ അല്ല എന്നത് കൊണ്ട് മാത്രം. വാൾട്ടറിന് സ്വന്തം രാജ്യത്ത് ഭാര്യയും മകളും ഉണ്ട്, ഈ കാലത്തിന് ഇടയിൽ നേരിൽ കാണാൻ കഴിഞ്ഞില്ല എന്നത് അയാളെ തെല്ലൊന്നും അല്ല വിഷമിപ്പിക്കുന്നത്. എന്തായാലും ഇത്രയും വർഷങ്ങൾക്ക് ശേഷം ഒരു കൂടിക്കാഴ്ചയ്ക്ക് അരങ്ങ് ഒരുങ്ങിയിരിക്കുകയാണ്, നിരന്തര ശ്രമത്തിന്റെ പരിണിത ഫലമായി കാണാം.
🔸ആ കൂടിക്കാഴ്ചയിൽ രണ്ട് പേർക്കും ചില തിരിച്ചറിവുകൾ ഉണ്ടാവുകയാണ്, പണ്ട് ഉണ്ടായിരുന്ന അടുപ്പവും ഇഷ്ട്ടവും ഒക്കെ വർഷങ്ങൾക്കിപ്പുറം അതേ തീവ്രതയിൽ ഉണ്ടോ എന്നത് ഒരു സംശയമായി മാറുന്നിടത്ത് ഫെയർവെൽ അമോർ ചെറിയൊരു പെയിൻ ആയി മാറുന്നുണ്ട്. അഭയാർത്ഥി കഥകളിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില എലെമെന്റുകൾ കടന്ന് വരുന്നിടത്താണ് ചിത്രം ശെരിക്കും വേദനാജനകം ആവുന്നത്, ഈ കാരണങ്ങൾ കൊണ്ടെല്ലാം കൂടിയാണ് ചിത്രം സ്പെഷ്യൽ ആവുന്നതും. അപ്പോൾ കാണാൻ ശ്രമിക്കുക, നല്ലൊരു ചിത്രം തന്നെയാണ്.
Verdict : Very Good
DC Rating : 4.25/5
No comments:
Post a Comment