Sunday, May 23, 2021

1114. Incitement (2019)



Director : Yaron Zilberman

Genre : Drama

Rating : 7/10

Country : Israel

Duration : 123 Minutes


🔸ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങളും പ്രക്ഷോഭങ്ങളും ഒക്കെ പരിധി വിട്ട് പോയി കൊണ്ടിരിക്കുന്ന ഈ സമയത്ത് കാണാൻ പറ്റിയ, ആ വിഷയങ്ങളുമായി നേരിട്ട് ബന്ധമുള്ള ഒരു ചിത്രമാണ് ഇൻസൈട്ട്മെന്റ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വർഷങ്ങളും ഒരുപരിധി വരെ നൂറ്റാണ്ടുകളും നീണ്ട് നിൽക്കുന്ന കാരണങ്ങൾ ഉണ്ട് എന്ന് നമുക്ക് അറിയാം, ഈ ഒരു ടൈം ലൈനിൽ ഒഴിവാക്കാൻ കഴിയാത്ത സംഭവമാണ് യിട്ശാഖ് രാബിന്റെ കൊലപാതകം, ഈ സംഭവമാണ് പ്രസ്തുത ചിത്രത്തിന്റെ ടോക്കിങ് പോയിന്റും.

🔸ഇസ്രായേൽ ഗവണ്മെന്റും പലസ്തീൻ ലിബറേഷൻ ഓർഗ്ഗനൈസെഷനും ചേർന്ന് തൊണ്ണൂറുകളിൽ ഒപ്പ് വെച്ച ഉടമ്പടി ആയിരിന്നു ഓസ്‌ലോ അക്കോർഡ്‌സ്. രണ്ട് വിഭാഗങ്ങൾക്കും ഇടയിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിച്ച് സമാധാനം പുനഃ സ്ഥാപിക്കാനായി കൊണ്ട് വന്ന ഈ ഉടമ്പടി പലസ്തീനിലെ ജനങ്ങളുടെ ഉന്നമനവും, ജീവിത സാഹചര്യ പുരോഗതിയും ഒക്കെ മനസ്സിൽ കണ്ട് കൊണ്ടുള്ള ഒന്ന് കൂടി ആയിരുന്നു. ഈ അക്കോർഡ്‌സ് ആ കാലത്ത് ഒപ്പിടാനും, നിലവിൽ കൊണ്ടുവരാനും എല്ലാം മുൻകൈ എടുത്ത നേതാക്കന്മാരിൽ ഒരാൾ ആയിരുന്നു രാബിൻ എന്നത് കൂടി ചേർത്ത് വായിക്കണം, അപ്പോഴേ കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമാവു.

🔸ഈ നീക്കത്തിന് എതിരെ ഇസ്രായേലിൽ തന്നെ എതിർപ്പുകൾ ഉണ്ടായിരുന്നു, സുരക്ഷയും മറ്റുമൊക്കെ ഒരുപരിധി വരെ ഉറപ്പ് ആയെങ്കിലും ഒരു സ്വതന്ത്ര രാജ്യം എന്ന നിബന്ധന മുഖവിലയ്ക്ക് എടുക്കാത്തത് കൊണ്ട് ഈ അക്കോർഡ്സിന് പലസ്തീനിലും വലിയ പിന്തുണ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സ്വന്തം രാജ്യത്ത് തന്നെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും, ചില റൈറ്റ് വിങ് സംഘടനകളുടെ ഉയർച്ചയും ഒക്കെയാണ് റാബിന്റെ ജീവനെടുക്കൽ പരിപാടിയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത് എന്നാണ് ചരിത്രം.

🔸നമ്മുടെ നൈൻ ഹവേഴ്സ് റ്റു രാമ ഒക്കെ പോലെ രാബിന്റെ ജീവൻ എടുത്ത യികൾ ആമിർ എന്ന വ്യക്തിയുടെ കഥയാണ് ഈ ചിത്രം, കൊലയ്ക്ക് ഉദ്ദേശം രണ്ട് വർഷങ്ങൾ മുന്നേ കഥ ആരംഭിക്കുന്നുണ്ട്. ചരിത്രത്തിൽ രക്ഷപ്പെടുത്തിയ കുപ്രസിദ്ധമായ ആ സംഭവങ്ങളിലേക്ക് അയാളെ കൊണ്ട് ചെന്നെത്തിച്ച സംഭവ പാരമ്പരകളുടെ ഒരു ദൃശ്യാവിഷ്‌കാരം ആണ് ചിത്രം. കാലിക പ്രസക്തമായ വിഷയം ആയത് കൊണ്ട് തന്നെ കണ്ട് നോക്കാവുന്നതാണ്, നല്ല നിലവാരം മെയിന്റയിൻ ചെയ്തിട്ടുമുണ്ട്, കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5 

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...