Director : Alaa Eddine Aljem
Genre : Comedy
Rating : 6.4/10
Country : Morocco
Duration : 96 Minutes
🔸ഒരു കൊമെടി എന്റർടെയ്‌നർ എന്ന നിലയ്ക്ക് ചിരിച്ച് ആസ്വദിച്ച് കാണാവുന്ന നല്ല ഒരു ചിത്രമാണ് ദി അൺനോൺ സെയിന്റ്. ആചാരം, അനുഷ്ട്ടാനം, അന്ധ വിശ്വാസം തുടങ്ങിയ കാര്യങ്ങളൊക്കെ ഒരു വിഷയമായി കടന്ന് വരുന്ന ചിത്രം മനോഹരമായ രീതിയിൽ ഉള്ള അവതരണം കൊണ്ടും ദൃശ്യ മികവ് കൊണ്ടും എല്ലാം വേറിട്ട് നിൽക്കുന്ന ഒരു ചലച്ചിത്ര അനുഭവം കൂടിയാണ്. മൊറൊക്കോയിലെ ഒരു ഉൾനാടൻ മലയോര ഗ്രാമമാണ് നമ്മുടെ കഥാ പശ്ചാത്തലം, കഥയുടെ സിംഹ ഭാഗവും ഇവിടെ ഒരു മല അടിവാരത്തിലാണ് അരങ്ങേറുന്നതും.
🔸ഒരു കള്ളൻ തന്റെ മോഷണ വസ്തുവുമായി രക്ഷപെടാൻ ഉള്ള തത്രപ്പാടിലാണ്, പോലീസുകാരാൽ വളയം ചെയ്യപ്പെട്ടു എന്നത് കൊണ്ട് തന്നെ ഇതും കൊണ്ട് രക്ഷപെടാൻ കഴിയും എന്ന ചിന്ത ഒക്കെ അയാളെ സംബന്ധിച്ച് അവസാനിച്ച മട്ടാണ്. പിന്നീടുള്ള ഒരേയൊരു മാർഗം പിടി കൊടുക്കുക എന്നതാണ്, അതിന് മുന്നേ ഈ കയ്യിലുള്ള പണവും പണ്ടവും ഒക്കെ എവിടെ എങ്കിലും ഒളിപ്പിക്കണം, ആ ഒരു ചിന്തയുമായി നടക്കുമ്പോഴാണ് രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്നൊക്കെ പറയുംപോലെ ഒരു സ്ഥലം അയാളുടെ കണ്ണിൽ പെടുന്നത്.
🔸ഒരു മൊട്ട കുന്നാണ് സ്ഥലം, അടുത്തൊന്നും തന്നെ ആൾ താമസം ഉള്ള മട്ടില്ല, എന്തിന് അധികം കുന്നിന് മുകളിലുള്ള ചെറിയൊരു മരം ഒഴിച്ച് നിർത്തിയാൽ ആ പരിസരത്ത് ഒന്നും തന്നെ ഒരു പുൽനാമ്പിന്റെ പോലും സാന്നിധ്യം ഇല്ല. അങ്ങനെ ഒരവസരം കിട്ടിയപ്പോൾ ടിയാണ് നൈസ് ആയി തന്റെ കയ്യിലുള്ള പണം ആ കുന്നിന്റെ മുകളിൽ ഒരു കുഴി കുഴിച്ച് അവിടെ മൂടി, കണ്ട് പിടിക്കാൻ എളുപ്പം ആയത് കൊണ്ട് തന്നെ വേറെ ഒന്നും അയാൾ ആലോചിച്ചില്ല എന്ന് പറയാം. ഈ പരിപാടിയും കഴിഞ്ഞ് താഴെ ഇറങ്ങിയ ഇയാളെ താമസിയാതെ തന്നെ പോലീസ് പൊക്കുകയും ചെയ്തു, പിന്നീട് കുറച്ച് വർഷങ്ങൾ ജയിലിലും ആയി.
🔸ഈ സംഭവ വികാസങ്ങൾക്ക് ഒക്കെ ശേഷം കുറച്ച് കാലത്തിന് ശേഷമാണ് ഇയാൾ തന്റെ പണം തിരികെ എടുക്കാനായി അവിടെ എത്തുന്നത്, എന്നാൽ അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിക്കുന്നത് ആയിരുന്നു. താൻ പണം കുഴിച്ചിട്ട ഇടം ഇന്നൊരു പള്ളി ഒക്കെ പോലെയായി മാറിയിരിക്കുന്നു, അതിന് ചുറ്റും ആണെങ്കിൽ ഒരുപാട് ആളുകളും കാര്യവുമൊക്കെ. പിന്നീട് പണം കൈക്കലാക്കാൻ ഉള്ള അയാളുടെ ശ്രമങ്ങളും മറ്റും ഒക്കെയായി ഒരു കോമിക്കൽ ടോണിൽ ചിത്രം മുന്നോട്ട് പോവുകയാണ്. പ്ലോട്ടിൽ താല്പര്യം തോന്നുന്നവർക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് ഈ ചിത്രം, കാണാൻ ശ്രമിക്കുക.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment