Director : Guy Ritchie
Genre : Action
Rating : 7.4/10
Country : USA
Duration : 119 Minutes
🔸റാത്ത് ഓഫ് മാൻ എന്ന ഗയ് റിച്ചി സിനിമ പ്ലോട്ട് വൈസ് പുതുതായി ഒന്നും ഇല്ലാത്ത ഒരു ഓൾഡ് സ്‌കൂൾ റിവഞ്ച് സ്റ്റോറി ആണ്, പ്ലോട്ട് വൈസ് മാത്രം എന്ന് പ്രത്യേകം ശ്രദ്ധിക്കുക. തന്റെ പേഴ്സണൽ ജീവിതത്തിൽ ഉണ്ടായ നഷ്ടം നികത്താനും, പ്രതികാരം നടപ്പിലാക്കാനുമായി ഇറങ്ങി തിരിച്ച് സർവവും നശിപ്പിച്ച് മുടിപ്പിക്കുന്ന നായകൻ ഒരു പുതുമ ഒന്നും അല്ലേയല്ല. പക്ഷെ സംവിധായകന്റെ തനത് ശൈലിയും, സ്റ്റൈലും, നോൺ ലീനിയർ ശൈലിയിൽ ഉള്ള അവതരണവും എല്ലാം അവസാനം വരെ താല്പര്യം നിലനിർത്തുന്നുണ്ട് എന്നതാണ് ഒരു പ്ലസ് പോയിന്റ്, അത് അത്ര ചെറിയ കാര്യവുമല്ല.
🔸ഒരു ഓവർ ആർക്കിങ് ആയ റിവഞ്ച് സ്റ്റോറി ആണെങ്കിലും ഭാഗങ്ങളായി ആണ് ചിത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, ആദ്യ ഭാഗം നായകനായ പാട്രിക് ഹിൽ ആരാണെന്നും അയാളുടെ കഴിവും മേന്മയും ഒക്കെ എന്താണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നത് ആണെങ്കിൽ, രണ്ടാം ഭാഗം കഥയിലേക്കും അയാളുടെ മിഷനിലേക്കും എല്ലാം വെളിച്ചം വീശുന്നതാണ്, തേർഡ് ആക്റ്റ് എന്നത് സ്വതസിദ്ധമായ ഗയ് റിച്ചി എലെമെന്റുകൾ നിറഞ്ഞ് നിൽക്കുന്ന ഒരു കാപ്പിങ് ഓഫും. ഈ രീതിയിൽ ലളിതമായി പറഞ്ഞാൽ എന്റര്ടെയ്ന്മെന്റിന് ഉള്ള വക കരുതി വെച്ചിട്ടുള്ള ഒരു സാധാരണ സിനിമ ആണ് റാത്ത് ഓഫ് മാൻ, അതിനപ്പുറം ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.
🔸ഫോർട്ടിക്കോ എന്ന ട്രക്ക് സെക്യുരിറ്റി കമ്പനിയിലേക്ക് ജോലിക്കായി എത്തുന്നിടത്ത് വെച്ചാണ് പാട്രിക്ക് ഹിൽ എന്ന നായക കഥാപാത്രത്തെ നമ്മൾ കണ്ട് മുട്ടുന്നത്. ഒരു സെക്യുരിറ്റി ഓഫീസർ ആവാൻ കഷ്ടിച്ച് കഴിവും ആയുധ പരിചയവും ഒക്കെയുള്ള ആൾ എന്ന വിലയിരുത്തലാണ് അയാൾക്ക് ട്രെയിനിങ് സമയത്ത് ലഭിച്ചത് എങ്കിലും തൃപ്തരായ മേൽ ഉദ്യോഗസ്ഥർ അയാൾക്ക് ജോലി നൽകുന്നുണ്ട്. അധികം സംസാരിക്കാത്ത പൊതുവെ ഗൗരവക്കാരനായ ടിയാന് അത്ര നല്ല റെസ്പോൺസ് അല്ല തുടക്കത്തിൽ ജോലി സ്ഥലത്ത് വെച്ച് ലഭിക്കുന്നത് എങ്കിലും താമസിയാതെ അതെല്ലാം മാറുകയാണ്, ഒരൊറ്റ സംഭവം കൊണ്ട്.
🔸ഈ സംഭവം ആണ് പിന്നീടുള്ള ഒരു ചെയിൻ ഓഫ് ഇവന്റ്സിന് വഴി വെക്കുന്നത്, അതിനോട് ഹില്ലും മറ്റ് കഥാപാത്രങ്ങളും എങ്ങനെ റിയാക്റ്റ് ചെയ്യും എന്നതൊക്കെ കണ്ട് മനസിലാക്കുക. മികച്ച ഒരു സപ്പോർട്ടിങ് കാസ്റ്റ് ഉണ്ട് ചിത്രത്തിൽ, അവരെല്ലാം നല്ല രീതിയിൽ തന്നെ തങ്ങളുടെ ദൗത്യം നിർവഹിച്ചിട്ടുമുണ്ട്. റിച്ചിയുടെ മുൻകാല വർക്കുകളും മറ്റുമൊക്കെയായി തട്ടിച്ച് നോക്കുമ്പോൾ വീക്ക് എന്നൊരു ഫീൽ ലഭിച്ചേക്കും എങ്കിലും എന്റര്ടെയ്ന്മെന്റിന് ഉള്ളത് ഉണ്ട് ചിത്രം, ആ നിലയ്ക്ക് കണ്ട് നോക്കാവുന്നതാണ്.
Verdict : Watchable
DC Rating : 3/5
No comments:
Post a Comment