Director : Tauquir Ahmed
Genre : Drama
Rating : 9.1/10
Country : Bangladesh
Duration : 92 Minutes
🔸ഓഗ്ഗടോനമ്മ അഥവാ ദി അൺനെയിംഡ് എന്ന ബംഗ്ലാദേശി ചിത്രം കണ്ട് കഴിയുന്ന നിമിഷം ലഭിക്കുന്ന ഒരു ഫീൽ ഉണ്ട്, അതായത് ചിത്രത്തെ അത് വരെ മുന്നോട്ട് നയിച്ച കോണ്ഫലിക്റ്റും, അത്രയും നേരം നമ്മളോടൊപ്പം ഉണ്ടായിരുന്ന കഥാപാത്രങ്ങളും എല്ലാം സ്‌ക്രീനിൽ നിന്ന് മറഞ്ഞാലും ഒരു ചോദ്യം സിനിമ ബാക്കി വെക്കുന്നുണ്ട്, ആ ഉത്തരം ഇല്ലാത്ത ചോദ്യം തന്നെയാണ് ചെറിയൊരു വേദനയുടെ കാരണവും, ആ സിനിമയെ വേറിട്ട് നിർത്തുന്ന ഫാക്റ്ററും. ബംഗ്ലാദേശി സിനിമാ ഇൻഡസ്ട്രിയുടെ മുഖം ഒക്കെയായി അയനാബജിയോടൊപ്പം വിശേഷിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ദി അൺനെയിംഡ്.
🔸അരുൺ എഴുത്തച്ഛൻ രചിച്ച വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തിൽ ബംഗ്ലാദേശ് എന്ന രാജ്യത്തെ പറ്റി പരാമർശിക്കുന്ന ഒരു ഭാഗം ഉണ്ട്, അതായത് ബംഗാളിലേക്ക് ജോലിക്കായി അതിർത്തി സേനയുടെ ഒക്കെ കണ്ണ് വെട്ടിച്ച് പുഴ കടന്ന് വരുന്ന ബംഗ്ലാദേശിലെ നിർധനരായ, നിസ്സഹായരായ ആളുകളെ ആ ഭാഗത്ത് കാണാൻ കഴിയും. ഈ ഒരു കാര്യം മുഖവുര പോലെ പറഞ്ഞ് കൊണ്ടാണ് ഈ ചിത്രം ആരംഭിക്കുന്നത്, ഉദ്ദേശം പത്ത് ലക്ഷത്തോളം ബംഗ്ലാദേശികൾ ലോകത്തിന്റെ പല ഭാഗത്തായി ജോലി നോക്കുന്നുണ്ടത്രേ. ഈ വിഭാഗക്കാർക്കുള്ള ഒരു ട്രിബ്യുട് ഒക്കെ പോലെ കാണാം ചിത്രം.
🔸ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശി യുവാവ് മരണമടയുന്ന വാർത്ത നാട്ടിൽ എത്തുന്നിടത്ത് നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. സ്വാഭാവികമായും അടുത്തുള്ള പോലീസ് സ്റ്റേഷനിലെ പോലീസുകാരും, ഗ്രാമത്തലവനും, ആളുകളും എല്ലാം ചേർന്ന് ആ വീട്ടിൽ വാർത്ത അറിയിക്കാൻ എത്തുമ്പോഴാണ് ചെറിയൊരു ട്വിസ്റ്റ് അവിടെ അരങ്ങേറുന്നത്. അതായത് മരണം നടന്നിരിക്കുന്നത് കണക്ക് പ്രകാരം മൂന്ന് ദിവസം മുന്നെയാണ്, എന്നാൽ മരണ വീട്ടിൽ ഉള്ളവർ മരിച്ചു എന്ന് പറയപ്പെടുന്നയാളും ആയി തലേ ദിവസം സംസാരിച്ചിരുന്നെന്നും പറയുന്നു.
🔸ഈ ഒരു പ്രശനം ചെറിയൊരു അന്വേഷണം ഒക്കെ നടത്തി പരിഹരിച്ചപ്പോഴാണ് ഹിമാലയം കണക്കെ വേറൊരു പ്രശനം പൊങ്ങി വരുന്നത്, പിന്നീട് എന്ത് സംഭവിക്കും എന്നത് കണ്ട് തന്നെ അറിയുക. അമേച്വർ എന്ന് തോന്നിക്കുന്ന മേക്കിങ് ഒരു പ്രശ്നമാണ് പല ഇടത്തും എങ്കിലും നല്ല കഥയും, കഥാപാത്രങ്ങളും, പേ ഓഫും എല്ലാം കൂടി ചേരുമ്പോൾ ഒരു പരിധി വരെ ഈ പ്രശനം പരിഹരിക്കപ്പെടുന്നുണ്ട്. സിനിമയുടെ അവസാന ആക്റ്റ് ഒക്കെ പേഴ്സണലി നന്നായി ആസ്വദിച്ച് കണ്ട ഭാഗങ്ങളുമാണ്, അപ്പൊ കണ്ട് നോക്കാൻ ശ്രമിക്കുക, ഒന്നര മണിക്കൂർ ആസ്വദിക്കാൻ ഉള്ള വകയെല്ലാം ചിത്രത്തിലുണ്ട്.
Verdict : Good
DC Rating : 3.75/5
No comments:
Post a Comment