Director : Lee Kyu Man
Genre : Mystery
Rating : 7.2/10
Country : South Korea
Duration : 132 Minutes
🔸കൊറിയൻ കുറ്റാന്വേഷണ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് ഫ്രോഗ് ബോയ്സ് കേസ് എന്നപേരിൽ കുപ്രസിദ്ധി നേടിയ കേസിനുള്ളത്. പ്രധാനമായും രണ്ട് കാരണങ്ങളാൽ ആണ് ഈ കേസ് പ്രസിദ്ധി നേടിയത്.
🔸ഒന്നാമതായി ഇരുപത്തൊന്ന് വർഷങ്ങൾക്കിപ്പുറം ഇന്നും ഈ കേസ് ഒരു മരീചികയാണ്. കൃത്യമായ ഒരന്ത്യമോ ഉത്തരമോ ഇല്ലാത്ത, വർഷങ്ങൾക്കിപ്പുറം ഇന്നും അപൂർണമായ ഒരു മരീചിക.
🔸മറ്റൊരു പ്രധാന കാരണം ഈ കേസിന് ഒരു രാജ്യത്തിന് മേൽ വരുത്താൻ കഴിഞ്ഞ പ്രത്യാഘാതങ്ങളാണ്. ഈ കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഒരു സർക്കാർ വരെ താഴെ വന്ന ചരിത്രമുണ്ട്.
🔸കേസിനാധാരമായ സംഭവങ്ങൾ നടക്കുന്നത് 96ലാണ്. രാജ്യം ഇലെക്ഷൻ തിരക്കിൽ മുങ്ങിനിന്ന ദിവസം കളിക്കാനായി മലമുകളിലേക്ക് പോയ അഞ്ച് കുട്ടികൾ പിന്നീടൊരിക്കലും തിരിച്ചുവന്നില്ല.
🔸പിന്നീടുള്ള വർഷങ്ങളിൽ ഒരുപാട് തിരച്ചിൽ സംഘങ്ങൾ വരികയും പരാജയപ്പെടുകയും ചെയ്‌തെങ്കിലും ഉത്തരങ്ങൾ മാത്രം അകന്നുനിന്നു. യഥാർത്ഥ സംഭവങ്ങൾ ആധാരമാക്കി വന്ന ഈ ചിത്രം നിങ്ങളെ ഞെട്ടിച്ചിരിക്കും ,തീർച്ച.
Verdict : Very Good
No comments:
Post a Comment