Thursday, May 31, 2018

337. The Paradise Suite (2015)



Director : Joost Van Ginkel

Genre : Anthology

Rating : 7.2/10

Country : Netherlands

Duration : 118 Minutes


🔸അഞ്ച് സംഭവങ്ങൾ ,അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങൾ, ആംസ്റ്റർഡാം എന്ന പട്ടണം ഇവരെയെല്ലാം കൂട്ടിയിണക്കുകയാണ്. സ്വന്തം താല്പര്യ പ്രകാരമോ അല്ലാതെയോ നെതെര്ലാന്ഡിന്റെ തലസ്ഥാന നഗരിയിൽ എത്തുന്നവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം. ഒരേ നഗരം എന്നതിൽ കവിഞ്ഞ് ഇവരെയെല്ലാം നേർ രേഖയിൽ കൊണ്ടുവരുന്ന മറ്റ് വസ്തുതകൾ ഒന്നും തന്നെ പ്രത്യക്ഷത്തിൽ കാണാനില്ല. എന്നാൽ ഈ കഥാപാത്രങ്ങളെ എല്ലാം വിധി ഒന്നിച്ച് കൊണ്ടുവരികയാണ് ,അതും ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ.

🔸ബൾഗേറിയയിലെ പിന്നോക്ക ഗ്രാമങ്ങളിൽ ഒന്നിൽ ജനിച്ച് വളർന്നവളാണ് ജെന്യ. ചെറുപ്പകാലം തൊട്ടേ പട്ടിണിയും പരിവട്ടങ്ങളും അവൾക്ക് ശീലമാണ്. അതുകൊണ്ട് തന്നെയാണ് രക്ഷപെടാൻ ഒരവസരം ലഭിച്ചപ്പോൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചതും ആംസ്റ്റർഡാമിലേക്ക് വണ്ടി കയറിയതും. എന്നാൽ മോഡലിംഗിനായി എത്തിയ ജെന്യ കടന്ന് പോവേണ്ടി വരുന്നത് ഒട്ടും പ്രതീക്ഷകിക്കാത്ത വഴികളിലൂടെയാണ്.

🔸തന്നെ പോലെയുള്ള മൂന്നാം ലോക പിന്നോക്ക രാജ്യങ്ങളിലെ തൊഴിലാളികൾ നെതെർലാൻഡ് പോലെയുള്ള രാജ്യങ്ങളിൽ നേരിടേണ്ടി വരുന്ന അവഹേളനങ്ങളും പുച്ഛവും പരിഹാസവും എല്ലാം ആഫ്രിക്കൻ വംശജൻ ആയ യായയ്ക് നന്നായി അറിയാവുന്നതാണ് ,കഴിഞ്ഞ കുറെ വർഷങ്ങളായി ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും ആണ് അയാൾ തന്റെ കുടുംബത്തെ പോറ്റിയത്. എന്നാൽ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നതും ,തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും അയാളെ തീർത്തും നിസ്സഹായൻ ആക്കുകയാണ്.

🔸പ്രശസ്തമായ ഒരു സ്വീഡിഷ് ഓർക്കസ്ട്ര ഗ്രൂപ്പിൽ കണ്ടക്ടറാണ് സ്റ്റിങ് ,തന്റെ പ്രവർത്തി മേഖലയിൽ സ്റ്റിങ്ങിന്റെ പ്രാവീണ്യം പ്രശസ്തവുമാണ്. ഒരു സംഗീത പ്രകടനത്തിന് വേണ്ടി ആംസ്റ്റർഡാമിൽ എത്തിയ സ്റ്റിങ്ങിന് മറ്റൊരു ഉദ്ദേശം കൂടിയുണ്ട് ,തന്റെ തന്നെ ഓർക്കസ്ട്ര ഗ്രൂപ്പിൽ പിയാനോ വായനക്കാരനായ മകൻ ലുക്കാസിനെ കണ്ടെത്തുക എന്ന ഉദ്ദേശം. നേരിട്ടല്ലെങ്കിൽ കൂടിയും തന്റെ മകന്റെ തിരോധാനത്തിൽ തനിക്കും പങ്കുണ്ടെന്ന കുറ്റബോധം ആണ് സ്‌റ്റിംഗിനെ മുന്നോട്ട് നയിക്കുന്നത്.

🔸ഈ മൂന്ന് കഥാപാത്രങ്ങൾക്ക് പുറമെ മുൻകാല സെർബിയൻ യുദ്ധ കുറ്റവാളിയും ,ഇപ്പോൾ ഒരു വേശ്യാലയത്തിന്റെ ഉടമയും ആയ ഇവിക ,നഗരത്തിൽ തന്നെ ജോലി ചെയ്യുന്ന സെക എന്നീ കഥാപാത്രങ്ങൾ കൂടി ഉണ്ട് ചിത്രത്തിൽ. ആംസ്റ്റർഡാം നഗരം ഈ കഥാപാത്രങ്ങളെ എല്ലാം ഒരു നേർ രേഖയിൽ കൊണ്ടുവരികയും ചിലരുടെ ജീവിതങ്ങൾ ഇനി ഒരു തിരിച്ച് പോക്കിന് സാധിക്കാത്തവണ്ണം മാറ്റിമറിക്കുകയും ചെയ്യുന്നു. ഈ യാത്രയ്ക്കിടയിൽ ഈ കഥാപാത്രങ്ങൾ ഓരോരുത്തരും മറ്റുള്ളവരുടെ ജീവിതങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യങ്ങൾ ആയി മാറുകയാണ്.

Verdict : Good

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...