Director : Nacho Vigalondo
Genre : Mystery
Rating : 7.2/10
Country : Spain
Duration : 92 Minutes
🔸ഒരു ടൈം ട്രാവലിംഗ് മെഷീൻ ഉപയോഗിച്ച് ഒരു മണിക്കൂർ പിറകിലേക്ക് പോവാൻ സാധിച്ചാൽ എങ്ങനെ ഇരിക്കും. അതെ മെഷീനിന്റെ ഉപയോഗത്തിൽ ഓരോ തവണയും പുറത്ത് വരുന്നത് അയാളുടെ തന്നെ മറ്റൊരു പതിപ്പാണെങ്കിലോ ??
🔸സ്പെയിനിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഹെക്ടറും കുടുംബവും താമസിക്കുന്നത്. മധ്യവയസ്കനായ ഹെക്ടർ അയാളുടെ വീട് പുതുക്കിപ്പണിയുന്ന തിരക്കിലാണ്.
🔸അത്തരത്തിൽ ഒരു ദിവസം തന്റെ വീട്ടിലും പരിസരങ്ങളിലുമായി ചുറ്റി തിരിയുമ്പോഴാണ് കാട്ടിനുള്ളിലെ ഒഴിഞ്ഞ സ്ഥലത്ത് അപ്രതീക്ഷിതമായി ഒരു സ്ത്രീയെ ഹെക്ടർ കാണുന്നത്.
🔸അപരിചിത ആയതിനാലും വിചിത്ര സ്വഭാവത്തിനാലും ഹെക്ടർ ആ സ്ത്രീയെ പിന്തുടരാൻ തീരുമാനിക്കുകയാണ്.എന്നാൽ ഇതിലൂടെ മുഖമൂടി ധരിച്ച ഒരാളുടെ ആക്രമണത്തിന് ഇരയാവുകയാണ് ഹെക്ടർ.
🔸അപരിചിതനിൽ നിന്നും രക്ഷപ്പെട്ടോടിയ ഹെക്ടർ നടന്നു കയറിയത് ഒരു പുതിയ തരം മെഷീനിലേക്കാണ്. ഒരു മണിക്കൂർ പിറകിലോട്ടേക്ക് കൊണ്ടുപോവുന്ന ടൈം മെഷീനിലേക്ക്.
Verdict : Very Good
No comments:
Post a Comment