Wednesday, May 30, 2018

244. La Jetee (1962)



Director : Chris Marker

Genre : Short Film

Rating : 8.3/10

Country : France

Duration : 28 Minutes

🔸മൂന്നാം ലോകമഹായുദ്ധം അവസാനിച്ചിരിക്കുന്നു. യുദ്ധത്തിന്റെ അവസാനം ഭീകരമായിരുന്നു.എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്നത്ര മനുഷ്യരേ അവശേഷിക്കുന്നുള്ളൂ.

🔸അവശേഷിക്കുന്നവർ ഭൂമിക്കടിയിലുള്ള ഒരു ഒളിത്താവളത്തിലാണ് താമസിക്കുന്നത്. ഇതിനോടകം തന്നെ ശാസ്‌ത്രപരമായി ലോകം ഒരുപാട് മുന്നേറിയിട്ടുണ്ട്. ഭൂതകാലത്തേക്കും ഭാവികാലത്തേക്കും സഞ്ചരിക്കാൻ ഇന്ന് സാധ്യമാണ്.

🔸ഇന്നത്തെ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ കടന്ന് ചെല്ലാനാണ് എല്ലാവരുടെയും തീരുമാനം. മറ്റൊരു കാലഘട്ടത്തേക്ക് കടന്ന് ചെല്ലാൻ ആദ്യം നറുക്ക് വീഴുന്നത് പേര് വെളിപ്പെടുത്താത്ത നായക കഥാപാത്രത്തിനാണ്.

🔸എന്നാൽ ടിയാന് തന്റെ ഭൂതകാലത്തെ കുറിച്ച് യാതൊരു ഓർമയുമില്ല. ആകെ ഓർമയുള്ളത് ആരെന്ന് അറിയാത്ത ഒരു യുവതിയെയും മരിച്ചു വീഴുന്ന ഒരു യുവാവിന്റെ ചിത്രവും മാത്രം.

🔸മാനവരാശിയുടെ നിലനിൽപിന് വേണ്ടി മറ്റൊരു കാലഘട്ടത്തിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുമ്പോൾ മാഞ്ഞു പോയ തന്റെ ഓർമകളിലെ അവസാന ചിത്രങ്ങളുടെ അർഥം തിരിച്ചറിയാൻ ശ്രമിക്കുകയാണ് അയാൾ.

Verdict : Must Watch

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...