Director : Gabriel Salvatores
Genre : Thriller
Rating : 7.5/10
Country : Italy
Duration : 101 Minutes
🔸പത്ത് വയസ്സുകാരനായ മിഷേൽ തന്റെ അവധിക്കാലം തിമിർത്ത് ആസ്വദിക്കുന്ന തിരക്കിലാണ്. ഇറ്റലിയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഒന്നാണ് മിഷേലും കുടുംബവും താമസിക്കുന്നത് ,തന്റെ പ്രായത്തിനൊത്ത് ഒരു പട തന്നെ മിഷേലിന് കൂട്ടുകാരായി ഗ്രാമത്തിലുണ്ട്. അവധിക്കാലം കളിച്ചും ചിരിച്ചും സഞ്ചരിച്ചും ഒക്കെ തീർക്കുന്ന തിരക്കിലാണ് സംഘം.
🔸കൂട്ടുകാർ തമ്മിലുള്ള റേസിംഗ് മത്സരത്തിൽ പരാജയപ്പെട്ട മിഷേലിനും സഹോദരിക്കും ശിക്ഷയായി ലഭിക്കുന്നത് താഴ്വരയിലെ പൂട്ടിക്കിടക്കുന്ന കൃഷിപ്പുര വരെ കടന്ന് ചെല്ലുക എന്ന ദൗത്യമായിരുന്നു. അധികം ആരും പോവാത്ത ജന സാന്ദ്രത തീരെ ഇല്ലാത്ത പ്രദേശമായിരുന്നു അവിടെക്കുണ്ടായിരുന്നത്.
🔸യാത്രയ്ക്കിടയിൽ സഹോദരിയുടെ ഗ്ലാസ് കളഞ്ഞുപോയത് പ്രശ്‍നം കൂടുതൽ വഷളാക്കിയതേ ഉള്ളൂ. തിരഞ്ഞ് കണ്ടുപിടിക്കാനുള്ള മിഷേലിന്റെ ശ്രമങ്ങൾക്കിടെയാണ് അവൻ നിരപ്പിൽ നിന്നും കീഴേക്കുള്ള തുരങ്കത്തിന് സമാനമായ ദ്വാരം കണ്ടെത്തിയത്. ഇതിന് മുൻപൊന്നും ഇങ്ങനെയൊരു വസ്തുത ഇവിടെ ഉണ്ടായിരുന്നതായി ആരും പറഞ്ഞ് കേട്ടിട്ടില്ല.
🔸ഭയത്തോടെയാണെങ്കിലും തുരങ്കത്തിന് ഉള്ളിലേക്ക് നോക്കാതിരിക്കാൻ മിഷേലിന്റെ അടങ്ങാത്ത ആകാംഷയ്ക്ക് കഴിയുമായിരുന്നില്ല. ദ്വാരത്തിനുള്ളിലെ ഇരുട്ടിൽ ,സൂര്യപ്രകാശം കഷ്ട്ടിച്ച് എത്തുന്ന ഭാഗത്ത് മിഷേൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്ന.അത് ഒരു മനുഷ്യ കാൽ ആയിരുന്നു ,അതും ഒരു കുട്ടിയുടേതെന്ന് തോന്നിപ്പിക്കുന്നത്ര ചെറുത്.
🔸തന്റെ പേടി ഒന്നടങ്ങാനും സ്വബോധം തിരികെ ലഭിക്കാനും മിഷേലിന് കുറച്ച് സമയം വേണ്ടിയിരുന്നു. ഒന്ന് ശാന്തമായപ്പോൾ രണ്ടും കല്പിച്ച് ഒരു കല്ല് ഗുഹയിലേക്ക് എറിഞ്ഞ് നോക്കാൻ അവൻ തയാറായി. ആ നിമിഷം അവിടെ നിന്നും ഓടി രക്ഷപ്പെടാനാണ് ഒരു വേള മിഷേലിന് തോന്നിയത് കാരണം അവ ചലിക്കുന്നുണ്ടായിരുന്നു ,ഗുഹയ്ക്കകത്ത് ഉള്ളത് എന്ത് തന്നെ ആയാലും അതിന് ജീവൻ ബാക്കിയുണ്ടെന്ന് വ്യക്തം.
Verdict : Very Good
No comments:
Post a Comment