Wednesday, May 30, 2018

273. Autumn Sonata (1978)



Director : Ingmar Bergman

Genre : Drama

Rating : 8.3/10

Country : Sweden

Duration : 99 Minutes

🔸ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കവിതയ്ക്ക് സമാനമാണ് പ്രസ്തുത ബെർഗ്മാൻ ചിത്രം. ഒരു ഓർക്കസ്ട്രയ്ക്ക് സമാനമായി തുടക്കവും വളർത്തി കൊണ്ടുവരുന്ന മധ്യഭാഗവും എല്ലാ പോയിന്റുകളും തൊട്ടവസാനിപ്പിക്കുന്ന അന്ത്യവും ഈ മനോഹര ചിത്രത്തിൽ കാണാം.

🔸നാല് പ്രധാന  കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഗ്രാമത്തിലെ പാസ്റ്ററുടെ ഭാര്യയായ ഇവയാണ് കേന്ദ്ര കഥാപാത്രം. ഭാര്യ ,സഹോദരി, മകൾ എന്ന റോളുകളിൽ നാല് ചുവരിനുള്ളിൽ ഒതുങ്ങിപ്പോയ ഒരു ജന്മം ,അതാണ് ഇവ.

🔸ഇവയുടെ അമ്മയാണ് ഷെർലോട്ട്. ലോകം അറിയുന്ന പിയാനോ പ്രതിഭ ,എന്നാൽ ജീവിതത്തിൽ ഒരു വട്ട പൂജ്യം. തന്റെ മകളോടുള്ള ഉത്തരവാദിത്തങ്ങളൊന്നും പാലിക്കാത്ത ,സ്നേഹം പ്രകടിപ്പിക്കാത്ത അമ്മയാണ് അവർ.

🔸ഇവയുടെ ഭർത്താവാണ് മൂന്നാമത്തെ കഥാപാത്രം. ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും വ്യത്യാസം മനസിലാക്കാനാവാതെ ജീവിതത്തിൽ പരാജയപ്പെട്ട മറ്റൊരു കഥാപാത്രം.

🔸ഇവർക്കെല്ലാം പുറമെ ശേഷിക്കുറവ് കാരണം കട്ടിലിൽ ജീവിതം ജീവിച്ച് തീർക്കാൻ വിധിക്കപ്പെട്ട ഒരു കഥാപാത്രം കൂടിയുണ്ട്. അതിലേക്ക് കൂടുതൽ കടക്കുന്നത് സ്പോയിലെർ ആയതിനാൽ കണ്ട് തന്നെ അറിയുക.

Verdict : Must Watch

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...