Director : Yoji Yamada
Genre : Action
Rating : 8.1/10
Country : Japan
Duration : 129 Minutes
🔸ആയിരം വർഷങ്ങൾക്ക് മുൻപേ തന്നെ ജപ്പാനിലെ അനിഷേധ്യ സാന്നിധ്യമാണ് സമുറായി പടയാളികൾ. രാജാക്കന്മാരെയും പ്രഭുക്കളെയും സംരക്ഷിക്കാനും സേവിക്കാനുമായി ജീവിതം ഉഴിഞ്ഞുവെച്ചവർ.
🔸വർഷങ്ങൾക്കിപ്പുറം സമുറായി പിന്മുറക്കാരുടെ അവസ്ഥ പരിതാപകരമാണ്. രാജവാഴ്ചയുടെ അവസാനവും മാറിയ സാമൂഹികാന്തരീക്ഷവും ഇവരെ ഉലച്ചിരിക്കുന്നു.
🔸ഒരു കാലത്ത് രാജ്യമൊട്ടുക്കും ബഹുമാനിക്കപ്പെട്ട, സമുറായി പിന്മുറക്കാരിൽ പലരും ഒരു നേരത്ത് വീട്ടിൽ അടുപ്പ് എരിയിക്കാനായി പെടാപ്പാട് പെടുകയാണ്.
🔸ഇവരിൽ ഒരാളാണ് കഥാനായകനും വിഭാര്യനുമായ സെബെയ്. രണ്ട് മക്കളുടെ അച്ഛനായ ടിയാൻ തന്റെ മക്കളുടെ വിശപ്പിന് മുന്നിൽ സമുറായ് പട്ടങ്ങൾക്ക് വലിയ വില കല്പിക്കുന്നില്ല.
🔸രണ്ട് മക്കളും അമ്മയും അടങ്ങുന്ന സെബെയുടെ കുടുംബം തങ്ങളുടെ ചെറിയ വരുമാനത്തിൽ സംപ്തൃപ്തരായിരുന്നു. എന്നാൽ ബാല്യകാല സുഹൃത്തായ റ്റോമിയുടെ വരവ് സെബെയുടെ ജീവിതം മാറ്റിമറിക്കുകയാണ്.
Verdict : Must Watch
No comments:
Post a Comment