Wednesday, May 30, 2018

267. The Rover (2014)



Director : David Michod

Genre : Drama

Rating : 6.6/10

Country : Australia

Duration : 102 Minutes

🔸തന്റെ നായയെ കൊന്നതിന് പ്രതികാരമായി ഒരു ക്രിമിനൽ സിണ്ടിക്കേറ്റിനെ മുഴുവൻ കൊന്നൊടുക്കിയ ജോൺ വിക്കിനെ ഇഷ്ട്ടപ്പെട്ടവർക്ക് തീർച്ചയായും ഇഷ്ടപ്പെട്ടേക്കാവുന്ന ഒന്നാണ് പ്രസ്തുത ഓസ്‌ട്രേലിയൻ ചിത്രം.

🔸ഭാവികാലത്താണ് കഥ ആരംഭിക്കുന്നത്. സാമ്പത്തിക രംഗത്ത് നേരിട്ട കനത്ത തകർച്ചയും മാന്ദ്യവും ലോകത്തിന്റെ ഗതി തന്നെ മാറ്റിമറച്ചിരിക്കുന്നു.

🔸വലിയ കെട്ടിടങ്ങൾക്കും ശീതികരിച്ച മുറികൾക്കും പകരം ഇപ്പോൾ മിക്കയിടത്തും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയാണ്. ഒരുനേരത്തെ ആഹാരത്തിന് വേണ്ടി മോഷ്ടിക്കാനും കൊല്ലാനും മടിയില്ലാത്തവരാണ് മിക്കവരും.

🔸തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി കൊല്ലാനും ചാവാനും കക്കാനും മടിയില്ലാത്തവരാണ് ആർച്ചിയും സംഘവും. അത്തരത്തിൽ ഒരു മോഷണ ശ്രമത്തിനിടെയാണ് അവർ എരിക്കുമായി നേർക്കുനേർ വന്നത്.

🔸ആദ്യ കൂടിക്കാഴ്ച എരിക്കിന് നല്ല രീതിയിൽ അവസാനിച്ചില്ലെങ്കിലും അയാളിൽ അവർ ബാക്കിവെച്ച അവസാന ശ്വാസം അവർക്ക് വിനയാവുകയാണ്.

Verdict : Average

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...