Wednesday, May 30, 2018

263. The Graduate (1967)



Director : Mike Nichols

Genre : Romance

Rating : 8/10

Country : USA

Duration : 106 Minutes

🔸ചില ചിത്രങ്ങളുടെ അവസാനം ഒരു തുറന്ന പുസ്തകം ആയിരിക്കും. കഥയ്ക്കും കഥാപാത്രങ്ങൾക്കും എന്ത് സംഭവിക്കും എന്നത് കാഴ്ചക്കാരന്റെ ചിന്തകൾക്ക് വിട്ടുകൊടുക്കപ്പെടും.

🔸ഗ്രാഡുവേറ്റ് എന്ന അമേരിക്കൻ ചിത്രം മേല്പറഞ്ഞ രീതിക്ക് ഉത്തമ ഉദാഹരണമാണ്. കഥാസംബന്ധമായി ഒരവസാനം ചിത്രത്തിനുണ്ടെങ്കിലും കഥാപാത്രങ്ങളുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു.

🔸ഇരുപത്തൊന്ന് വയസ്സുകാരനായ ബെഞ്ചമിൻ തന്റെ ബാച്‌ലർ ഡിഗ്രി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. അധികം ആരോടും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബെഞ്ചമിന് ഒരു പരാജയപ്പെട്ട പ്രണയം കൂടി ഉണ്ട്.

🔸തന്റെ പഴയ പ്രണയത്തെ ഒരുവിധം മറന്ന് തുടങ്ങിയപ്പോഴാണ് ബെഞ്ചമിന്റെ മനസ്സിൽ വീണ്ടും മറ്റൊരു പ്രണയം മൊട്ടിട്ട് തുടങ്ങിയത്.

🔸ആദ്യ നഷ്ടത്തിന്റെ വേദന ഒരുവിധം മറന്ന് തുടങ്ങുമ്പോഴാണ് ഇടിത്തീ പോലെ ബെഞ്ചമിൻ അറിയുന്നത്, തന്റെ ഇപ്പോഴത്തെ കാമുകിയുടെ അമ്മയാണ് തന്റെ പഴയ കാമുകി എന്ന്.

Verdict : Must Watch

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...