Wednesday, May 30, 2018

255. The Strange Circus (2005)



Director : Sion Sono

Genre : Horror

Rating : 7.1/10

Country : Japan

Duration : 109 Minutes

🔸ആ മുറി ഇന്നേവരെ തുറന്ന് കണ്ടിട്ടില്ല. ആർക്കും അവിടേക്ക് പ്രവേശനവുമില്ല.ആ മുറിയെയും ഭൂതകാലത്തെയും കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നെല്ലാം ടേയ്ക്കോ വിദഗ്ദമായി ഒഴിഞ്ഞുമാറാറാണ് പതിവ്.

🔸വിവാദമായ കഥകൾ മാത്രം എഴുതി കുപ്രസിദ്ധി നേടിയ എഴുത്തുകാരിയാണ് ടേയ്ക്കോ. ടേയ്ക്കോയുടെ പുതിയ നോവലിന് ആധാരം അവരുടെതന്നെ ഭൂതകാലത്ത് കണ്ടുമറന്ന ചില കഥാപാത്രങ്ങളാണ്.

🔸ടേയ്ക്കോയുടെ ഭാഷയിൽ പറയുകയാണെങ്കിൽ ഇനിയൊരിക്കലും കാണാനോ ഓർക്കാനോ ഇടവരരുതേ എന്ന് തീവ്രമായി ആഗ്രഹിച്ചാലും ദുസ്വപ്നങ്ങളായി കടന്നുവരുന്ന ഭീകരമായ ഓർമകൾ.

🔸അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് കഥയിലെ കഥാപാത്രങ്ങൾ. വിചിത്രമായ ബന്ധമാണ് മൂന്ന് കഥാപാത്രങ്ങളും തമ്മിൽ. തന്റെ മകളെ രണ്ടാം ഭാര്യയായി കരുതുന്ന ആളാണ് അച്ഛൻ എന്ന പദം നാമമാത്രമായി കൊണ്ടുനടക്കുന്ന ഒസാവോ.

🔸അറപ്പും വെറുപ്പും ഉളവാക്കുന്ന ഹൊറർ ചിത്രങ്ങളും ,മനസ്സിൽ നിന്നും പെട്ടെന്നൊന്നും ഒഴിഞ്ഞു പോവാത്ത ,വേട്ടയാടപ്പെടുന്ന ചിത്രങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ,അവർക്ക് വേണ്ടി മാത്രമാണ് ഈ സജഷൻ.

Verdict : Good

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...