Wednesday, May 30, 2018

245. The Net (2016)



Director : Kim Ki Duk

Genre : Drama

Rating : 7.3/10

Country : Korea

Duration : 114 Minutes

🔸എന്ന് നാട്ടിൽ തിരിച്ചെത്തും എന്ന് പറയാനാവില്ല.ചിലപ്പോൾ മാസങ്ങൾ ,ചിലപ്പോൾ വർഷങ്ങൾ ,ഭാഗ്യം കടാക്ഷിച്ചില്ലെങ്കിൽ ജീവിതത്തിൽ ഇനി ഒരിക്കലും വേണ്ടപ്പെട്ടവരെ കണ്ടുമുട്ടിയേക്കില്ല.

🔸ഉത്തര കൊറിയയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ മീൻ പിടിത്തക്കാരനാണ് കഥാനായകനായ നാം ചൂൽവു. കുടുംബവും വേണ്ടപ്പെട്ടവരും ഒഴിച്ചു നിർത്തിയാൽ രാജ്യാന്തര ,അന്തർദേശീയ കാര്യങ്ങളിൽ താല്പര്യമില്ലാത്ത ഒരു സാധു ആണ് അയാൾ.

🔸ഭാര്യയും മകളും അടങ്ങുന്ന ചെറിയ കുടുംബവുമായി സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകവേ ആണ് തീർത്തും അപ്രതീക്ഷിതമായി അയാൾ ദക്ഷിണ കൊറിയൻ അതിർത്തി കടന്നുപോവുന്നത്.

🔸ഇരു രാജ്യങ്ങളും തമ്മിൽ കലഹങ്ങൾ ഒരു പതിവായിരുന്ന കാലത്ത് അതിർത്തി മാറി പിടിയിലായ നാമിനെ ഒരു ചാരനായാണ് ഉദ്യോഗസ്ഥർ കണ്ടത്.

🔸സ്വാതന്ത്ര്യം ,എത്തിപിടിക്കാനാവാത്ത ഒരു സ്വപ്നമായി മാറിയ സമയം നാമിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഓർമകളാണ്. വിവാദം എന്നതിന്റെ മറുവാക്കായ കിം കി ഡുക്കിന്റെ മറ്റൊരു മികച്ച ചിത്രം.

Verdict : Very Good

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...