Thursday, May 31, 2018

324. 1922 (2017)



Director : Zak Hilditch

Genre : Horror

Rating : 6.3/10

Country : USA

Duration : 101 Minutes


🔸സ്റ്റീഫൻ കിംഗ് എന്ന ഒറ്റ പേര് മാത്രമാണ് 1922 എന്ന ചിത്രം കാണാനുണ്ടായ പ്രചോദനം. 2010ൽ കിംഗ് പ്രസിദ്ധീകരിച്ച ഫുൾ ഡാർക്ക് ,നോ സ്റ്റാർസ് എന്ന ആന്തോളജി നോവലിലെ നിരൂപക പ്രശംസ നേടിയ കഥയാണ് ചിത്രത്തിന് ആധാരം. ഒരു തരത്തിലും സ്റ്റീഫൻ കിംഗ് എന്ന പ്രതിഭയുടെയോ പേരിന്റെയോ തലത്തിലേക്ക് ഉയരുന്നില്ലെങ്കിൽ കൂടിയും വ്യത്യസ്തമായ ഒരു കാഴ്ച്ചാനുഭവം തന്നെയാണ് ഈ ചിത്രവും.

🔸1922ൽ നെബ്രാസ്കയിൽ കർഷകനാണ് കേന്ദ്ര കഥാപാത്രമായ വിൽഫ്രഡ് ജെയിംസ്. തന്റെ പൂർവികർ ജനിച്ച് വളർന്ന നാടും ,കൃഷി ചെയ്ത മണ്ണും ജീവന്റെ ഭാഗം എന്നോണം കൊണ്ടുനടക്കുന്നയാളാണ് വിൽഫ്രഡ്. അതിനാൽ തന്നെയാണ് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ട്ടപ്പെടുമ്പോഴും ,കുടുംബത്തിന്റെ വിശപ്പടക്കാൻ ബുദ്ധിമുട്ടുമ്പോഴും ഈ മണ്ണ് വിട്ടുപോവാൻ അയാൾ തയ്യാറാവാത്തത്.

🔸ഭാര്യ ആർലെറ്റും മകൻ ഹെൻറിയും അടങ്ങുന്ന മൂന്നംഗ കുടുംബമാണ് വിൽഫ്രഡിന്റെത്. യാതൊരു വിധ പൊരുത്തവും ഇല്ലാത്ത ദമ്പതിമാരാണ് വിൽഫ്രഡും ആർലെറ്റും. ചെറിയ കാര്യങ്ങൾക്ക് പോലും തമ്മിൽ വഴക്കടിക്കുന്ന ,പരസ്പരം അപമാനിക്കൽ ഒരു വിനോദമായി കൈക്കൊണ്ട മറ്റേയാളുടെ താല്പര്യങ്ങൾക്ക് യാതൊരു വിലയും കല്പിക്കാത്ത ,പരസ്പരം വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന രണ്ട് കഥാപാത്രങ്ങൾ.

🔸വിൽഫ്രഡിന്റെ കൃഷിജോലിയോടും നെബ്രാസ്കയിലെ ജീവിതത്തോടും ,ജീവിത സാഹചര്യങ്ങളോടും തികഞ്ഞ എതിർപ്പും പുച്ഛവും ആണ് ആർലെറ്റിന്. അതിനാൽ തന്നെ ഗ്രാമത്തിലെ ജീവിതം അവസാനിപ്പിച്ച് നഗരത്തിലേക്ക് പോവാം എന്നും അവിടെ പുതിയൊരു ജീവിതം ആരംഭിക്കാം എന്നുമുള്ള ആർലെറ്റിന്റെ തീരുമാനം വിൽഫ്രഡിനെ ഞെട്ടിച്ചില്ല. സ്വാഭാവികമായും ആർലെറ്റിന്റെ തീരുമാനം ഇരുവരും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ ഒന്നുകൂടി വലുതാക്കി എന്ന് മാത്രം.

🔸വിൽഫ്രഡിന്റെ തീരുമാനം എന്ത് തന്നെ ആയാലും താൻ നഗരത്തിലേക്ക് മടങ്ങുകയാണെന്നും ഹാരിയെ താൻ കൊണ്ടുപോവും എന്നുമുള്ള ആർലെറ്റിന്റെ നിർബന്ധം വിൽഫ്രഡിന്റെ സംയമനം തകർക്കുന്ന അവസാന അടി ആയിരുന്നു. സ്വസ്ഥതയ്ക്ക് വേണ്ടി തന്റെ ഭാര്യയെ കൊല്ലാൻ അയാൾ ഒരുങ്ങുകയാണ് ,പക്ഷെ അതിന് അയാൾക്ക് മകന്റെ സഹായം ആവശ്യമുണ്ട്. വർഷങ്ങൾക്ക് ശേഷം തന്റെ കഥ പ്രേക്ഷകർക്ക് പറഞ്ഞ് തരുന്ന വിൽഫ്രഡിലൂടെയാണ് ചിത്രം മുന്നേറുന്നത്.

Verdict : Above Average

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...