Director : Majid Majidi
Genre : Drama
Rating : 8.3/10
Country : Iran
Duration : 90 Minutes
🔸അന്യഗ്രഹങ്ങളിൽ നിന്നും ഭൂമി കീഴടക്കാൻ വരുന്ന വിചിത്ര ജീവികൾക്കും തന്റെ തല ഉന്നം വെച്ച് വരുന്ന ക്രിമിനലുകളെ ആയുധങ്ങളായ ആയുധങ്ങൾ മുഴുവൻ ഉപയോഗിച്ച് കൊന്നൊടുക്കുന്ന മോഡേൺ സ്പൈ നായകനുമിടയിൽ ഈ സുന്ദര ലളിത ചിത്രം വ്യത്യസ്തമാണ് എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും.
🔸ചിൽഡ്രൻ ഓഫ് ഹെവൻ എന്ന മജീദ് മജീദി ചിത്രം ഒരു അനുഭവമാണ്. എത്ര പറഞ്ഞാലും വിശേഷിപ്പിച്ചാലും തീരാത്ത കണ്ടറിയേണ്ട ദൃശ്യാനുഭവം. ആ അനുഭവം കാഴ്ചക്കാരന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും പിന്നീടുള്ള കാലമത്രയും.
🔸ഒൻപത് വയസ്സുകാരനായ അലിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഒരു ദിവസം തന്റെ സഹോദരിയായ സഹ്റയുടെ ഷൂ അലിയുടെ കയ്യിൽ നിന്നും നഷ്ട്ടപ്പെട്ട് പോവുകയാണ്.
🔸പണത്തിന് ഞെരുക്കം ഉള്ള ഈ സമയത്ത് അച്ഛനമ്മമാർക്ക് പുതിയൊരു ഷൂ വാങ്ങിത്തരാനാവില്ല എന്ന് ഇരുവർക്കും നന്നായി അറിയാം. നഷ്ട്ടപ്പെട്ട ഷൂസ് കണ്ടെത്താനായി ഇരുവരും നടത്തുന്ന ശ്രമങ്ങളാണ് ചിത്രം.
🔸നിഷ്കളങ്കമായ സ്നേഹമാണ് ആദ്യാവസാനം ചിത്രത്തിന് ആധാരം. ഇത്രയും മികച്ച ചിത്രത്തെ അഞ്ച് വരികളിൽ ഒതുക്കിയത് മാപ്പ് നൽകി കാണാത്തവർ കാണാൻ ശ്രമിക്കുക ,കണ്ടവർ വീണ്ടും കാണുക.
Verdict : Must Watch
No comments:
Post a Comment