Thursday, May 31, 2018

293. The End Of The Tour (2015)



Director : James Ponsoldt

Genre : Drama

Rating : 7.3/10

Country : USA

Duration : 106 Minutes


🔸അക്ഷരം തെറ്റാതെ ജീനിയസ് എന്ന് വിളിക്കാം ഡേവിഡ് ഫോസ്റ്റർ വാലസിനെ, കാരണം ചരിത്രത്തിൽ ഒരിടത്തും ഒരു എഴുത്തുകാരൻ തന്റെ ആദ്യ നോവലിലൂടെ തന്നെ വായനക്കാരനെ ഇത്രത്തോളം അമ്പരപ്പിച്ചിട്ടില്ല. എന്നാൽ തന്റെ കഴിവിനെ കുറിച്ച് അയാൾക്ക് നിശ്ചയം ഉണ്ടായിരുന്നോ എന്നത് സംശയമാണ്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്നത് ഡേവിഡ് ഫോസ്‌റ്ററിനെ കുറിച്ച് നൂറ് ശതമാനം ശെരിയാണ്.

🔸ഡേവിഡ് ഫോസ്റ്റർ ആത്മഹത്യ ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ എഴുത്തുകാരനായ ഡേവിഡ് ലിപ്സ്കിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. ഇത് വർഷങ്ങൾക്ക് മുന്നേ ലിപ്സ്കി പ്രവചിച്ചതാണ് ,വൈകിപ്പോയതിൽ ആണ് അത്ഭുതം. ഈ ലോകം ഒരിക്കലും ഫോസ്റ്റർക്ക് ചേർന്നത് ആയിരുന്നില്ല ,അയാൾ ഒരു ബാധ്യത ആയിരുന്നു എല്ലാ അർത്ഥത്തിലും.

🔸1996ലാണ് ലിപ്സ്കി ആദ്യമായി ഫോസ്‌റ്ററിനെ നേരിട്ട് കാണുന്നത്. ആരാധകരുടെയും വിമര്ശകരുടെയും കയ്യടി വാങ്ങി തന്റെ ആദ്യ നോവൽ ഫോസ്റ്റർ പുറത്തിറക്കിയത് ഈ കാലത്താണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഒരു സെലിബ്രിറ്റി ആയി മാറുകയായിരുന്നു ഫോസ്റ്റർ. അഭിമുഖത്തിന്റെ ഭാഗമായി ഫോസ്റ്ററെ കണ്ടുമുട്ടിയ ലിപ്സ്കിക്ക് അയാളെ മനസ്സിലാക്കി എടുക്കാനും അടുക്കാനും നന്നേ ബുദ്ധിമുട്ടേണ്ടി വന്നു.

🔸തന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ വെട്ടി തുറന്ന് എഴുതുക ,അത് വായനക്കാർക്കിടയിലേക്ക് എത്തിക്കുക എന്നതിൽ കവിഞ്ഞ് അതിനെ പറ്റിയുള്ള വിമർശനങ്ങളോ അഭിനന്ദനങ്ങളോ അയാളെ മോഹിപ്പിച്ചിരുന്നില്ല ,ഒരു കാലത്തും. അംഗീകാരങ്ങൾക്കോ പദവികൾക്കോ പിറകെ പോവാൻ തയാറുമായിരുന്നില്ല ഫോസ്റ്റർ. അയാൾക്ക് ആകെ താല്പര്യമുണ്ടായിരുന്നത് തന്നിലേക്ക് ഒതുങ്ങാനും യാത്ര ചെയ്യാനും മാത്രമായിരുന്നു.

🔸അഭിമുഖത്തിന്റെ ഭാഗമായി പത്ത് ദിവസത്തോളം ലിപ്സ്കിയും ഫോസ്‌റ്ററും ഒരുമിച്ച് ഉണ്ടായിരുന്നു. ആ പത്ത് ദിവസത്തെ പരിചയം മാത്രമേ ഇരുവരും തമ്മിൽ ജീവിതകാലത്ത് ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ഫോസ്‌റ്ററുടെ മരണ വാർത്ത അറിഞ്ഞ ലിപ്സ്കി പത്ത് ദിവസത്തെ ഓർമ വെച്ച് അയാളുടെ ജീവിതത്തിലേക്ക് ഒരു തവണ കൂടി കടന്ന് ചെല്ലുകയാണ്.

Verdict : Very Good

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...