Wednesday, May 30, 2018

262. All The President's Men (1976)



Director : Alen Pakula

Genre : Thriller

Rating : 8/10

Country : USA

Duration : 138 Minutes

🔸ആർക്കും ഒരു ദോഷവും വരാത്ത ഒരു കാര്യം ,അത് മറച്ചുവെക്കാനായി ഒരു കാരണവുമില്ലാതെ പറഞ്ഞ ഒരു നുണ, അത് വരുത്തിവെക്കുന്ന പ്രശ്നങ്ങൾ ചിലപ്പോൾ നമ്മൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്തവ ആയിരിക്കും.

🔸അമേരിക്കയിലെ പ്രശസ്തമായ വാട്ടർഗേറ്റ് കോംപ്ലക്സിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ഫ്രാങ്ക് വിൽസ്. രാഷ്ട്രീയ സാമ്പത്തിക മേഖലയിലെ പ്രമുഖരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് വാട്ടർഗേറ്റിലാണ്.

🔸ഒരു പരിധി വരെ അമേരിക്കൻ ഭരണത്തിലെ നിർണായക തീരുമാനങ്ങൾ ഒക്കെ രൂപപ്പെടുന്നത് വാട്ടർഗേറ്റിലാണ്.അതിനാൽ തന്നെ കർക്കശമായ സെക്യൂരിറ്റിയാണ് ഇവിടെ.

🔸ഒരുദിവസം തന്റെ ഓഫീസിലേക്ക് നടന്ന് കയറിയ ഫ്രാങ്കിന് തോന്നിയ ചെറിയ സംശയം ,ഉദ്യോഗസ്ഥരുടെ മുറികളിൽ ഒന്നിൽ തലേ ദിവസം മറ്റാരോ കയറിയിട്ടുണ്ട് എന്ന സംശയം ഒരു ചങ്ങലയുടെ തുടക്കമായിരുന്നു.

🔸ഫ്രാങ്കിന്റെ സംശയത്തിന്റെ പിറകെ വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ റിപോർട്ടർമാർ പിടിച്ചുകയറുകയാണ്. നാല് ക്യൂബൻ തൊഴിലാളികളിൽ നിന്ന് തുടങ്ങിയ സംശയത്തിന്റെ ചങ്ങലയ്ക്ക് അമേരിക്കൻ പ്രസിഡന്റിനോളം നീളമുണ്ടായിരുന്നു.

Verdict : Must Watch

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...