Director : Jeong Yoon Chul
Genre : Drama
Rating : 7.4/10
Country : Korea
Duration : 102 Minutes
🔸നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യരും ഓരോ കഥകളാണ്. തിരക്കിട്ടോടുന്ന നിമിഷങ്ങളിൽ ഒന്നിൽ ഒരല്പം ശ്രദ്ധിച്ചാൽ ലഭിക്കാൻ പോവുന്നത് ഒരായുസ്സിൽ മറക്കാനാവാത്ത ഒരു കഥയാവും.
🔸തന്റെ ചുറ്റിലുമുള്ള ആളുകളെ ശ്രദ്ധിച്ച് കൊണ്ട് രചന നടത്താറുള്ള ഒരു കഥാകാരി ആണ് സൂയാങ്. അവർ പോലും അറിയാതെ അവരെ പിന്തുടരുന്നത് അവളുടെ ഇഷ്ടവിനോദമാണ്.
🔸പുതിയ കഥയുടെ അന്വേഷണത്തിന്റെ ഭാഗമായുള്ള അലച്ചലിലാണ് സൂയാങ് ലീസുക്കിനെ കണ്ട് മുട്ടുന്നത്. തന്റെ ജീവിതത്തിൽ അന്നോളം സംഭവിച്ചതും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോവുന്നതുമെല്ലാം മാറ്റിമറിച്ച ഒരു കണ്ടുമുട്ടൽ.
🔸മാനസിക വൈകല്യമുള്ള ആളാണ് ലീസുക്ക്. അയാളുടെ മനസ്സിൽ അയാൾ ഒരു സൂപ്പർഹീറോ ആണ്.പ്രതീക്ഷ നഷ്ടപ്പെട്ടവരെയും ആപത്തിൽ പെട്ടവരെയും രക്ഷിക്കുന്ന സൂപ്പർമാൻ.
🔸അവിടെനിന്ന് സൂയാങ് ആരംഭിക്കുന്നത് ലീസൂക്കിന്റെ ഭൂതകാലത്തേക്കുള്ള യാത്രയാണ്. സൂപ്പർമാൻ എന്ന ലീസുക്ക് കഥാപാത്രത്തിന്റെ വേദനാജനകമായ ഉത്ഭവകഥയിലേക്ക്.ഓരോ വ്യക്തിയിലും ഒരു സൂപ്പർഹീറോ ഒളിഞ്ഞ് കിടപ്പുണ്ട്.
Verdict : Very Good
No comments:
Post a Comment