Director : Dariush Mehrjui
Genre : Drama
Rating : 8.1/10
Country : Iran
Duration : 105 Minutes
🔸പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടാണ് ഗാവ് എന്ന് അറിയപ്പെട്ടിരുന്ന ഈ ചിത്രത്തിനോട് ഇറാനിയൻ സിനിമാലോകം കടപ്പെട്ടിരിക്കുന്നത്. ഒന്നാമതായി ആദ്യം മുതൽ നിലവിലുണ്ടായിരുന്ന സങ്കല്പങ്ങളെയും രീതികളെയും തച്ചുടച്ച് കൊണ്ട് പുതിയൊരു സിനിമാ രീതി കാഴ്ചക്കാരന് മുന്നിൽ അവതരിപ്പിച്ചതിന് ,രണ്ടാമതായി വളരെ ലളിതമായ ഒരു കഥയിൽ നിന്നും പ്രേക്ഷകന്റെ മനസിനെ എന്നെന്നും നോവിക്കാൻ കഴിയുന്ന സ്ഥിരം ഇറാനിയൻ ചിത്രങ്ങളുടെ രീതിയിലെ ആദ്യ പതിപ്പ് ആയതിന്.
🔸ഗാവ് എന്ന ഈ ചിത്രം എന്നെന്നും ഓർമിക്കപ്പെടാനുള്ള മറ്റൊരു കാരണം അറുപതുകളിലെ ഇറാനിയൻ ഗ്രാമങ്ങളിലെ ദയനീയ പരിസ്ഥിതി ലോകത്തിന് മുന്നിൽ തുറന്നു കാണിച്ചു എന്നതിനാലാണ്. അതുവരെ മറ്റൊരു സംവിധായകനും സിനിമയും ധൈര്യപ്പെടാത്ത കാര്യമായിരുന്നു അത് ,ആയതിനാൽ തന്നെ ഇറാനിയൻ സെൻസർ ബോർഡ് നിലവിൽ വന്ന ശേഷം ആദ്യം വെട്ടിക്കൂട്ടിയ ചിത്രങ്ങളിൽ ഒന്നാണ് ഗാവ് അഥവാ പാശ്ചാത്യ രാജ്യങ്ങളിൽ ദി കൗ എന്ന് അറിയപ്പെട്ട ചിത്രം.
🔸മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും അതി മനോഹരമായി തോന്നാറുണ്ട് ,മൃഗങ്ങൾക്ക് മനുഷ്യരോടുള്ള സ്നേഹം പ്രമേയമാക്കികൊണ്ട് ഒരുപാട് ചിത്രങ്ങൾ വരികയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ റോളുകൾ നേരെ തിരിച്ചാണ് ,കഥാനായകനായ ഹസ്സന് തന്റെ പശുവിനോട് അഗാധമായ സ്നേഹമാണ്. മക്കളില്ലാത്ത ഹസ്സന് മക്കൾക്ക് സമമാണ് ഈ പശു.
🔸തന്റെ പശു ഗ്രാമത്തിലെ ഒരേയൊരു പശു ആണെന്ന ചെറിയൊരു അഹങ്കാരവും പൊങ്ങച്ചവും കൂടിയുണ്ട് മധ്യവയസ്കനും സർവോപരി പാവത്താനുമായ ഹസ്സന്. ഭാര്യ അല്ലാതെ പ്രത്യക്ഷത്തിൽ മറ്റ് ബന്ധുക്കൾ ഒന്നുമില്ലാത്ത ഹസ്സൻ തന്റെ മുഴുവൻ സമയവും പശുവിനോടൊപ്പം ആണ് ചിലവഴിക്കാറ്. ചുരുക്കി പറയുകയാണെങ്കിൽ പശു ഇല്ലാതെ ഹസനോ ഹസനില്ലാതെ പശുവിനോ ഒരു നിമിഷം പോലും ചിലവഴിക്കാൻ കഴിയാത്ത അവസ്ഥ.
🔸അങ്ങനെ കടന്നുപോയ ദിവസങ്ങളിൽ ഒന്നിൽ കുറച്ച് ദിവസത്തേക്കായി ഹസ്സന് പട്ടണത്തിലേക്ക് പോവേണ്ടി വരികയാണ്. ഒട്ടും താല്പര്യം ഉണ്ടായിട്ടല്ല ഹസ്സൻ പോയത് ,പോരാതെ പശു ആണെങ്കിൽ ഗർഭിണിയുമാണ്. നിർഭാഗ്യവശാൽ ഹസ്സൻ അടുത്തില്ലാത്തൊരു ദിവസം പശുവിന് ഒരു അത്യാഹിതം സംഭവിക്കുകയാണ്. ഹസ്സൻ തിരികെ വരുമ്പോൾ അയാളെ എന്ത് പറഞ്ഞ് ബോധ്യപ്പെടുത്തും എന്ന വിഷമത്തിലാണ് ഭാര്യയും നാട്ടുകാരും ,അയാൾ എങ്ങനെ പ്രതികരിക്കും എന്ന അതിയായ പേടി അവർക്കുണ്ട്.
Verdict : Must Watch
No comments:
Post a Comment