Wednesday, May 30, 2018

264. The Vanishing Of Sidney Hall (2017)



Director : Shawn Christensen

Genre : Mystery

Rating : 6.8/10

Country : USA

Duration : 117 Minutes

🔸ഒരു കെട്ടുകഥയാണ് സിഡ്നി ഹാൾ എന്ന വ്യക്തിയുടെ ജീവിതം. ഇരുപതാം വയസ്സിന് മുന്നേ തന്നെ രാജ്യമൊട്ടുക്കും ആരാധകരെ സമ്പാദിച്ച,വിവാദമായ തന്റെ ആദ്യ കൃതിയിലൂടെ പ്രശസ്തി നേടിയ എഴുത്തുകാരൻ.

🔸ഒടുവിൽ ഒരുനാൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെ എല്ലാവരിൽ എല്ലാത്തിൽ നിന്നും മാറിനടന്ന് തന്റെ സ്വകാര്യതകളിലേക്ക് അപ്രത്യക്ഷനായ ആൾ.

🔸പ്രൈവറ്റ് ഡിറ്റക്റ്റീവായ ബിഷപ്പ് കുറച്ചുനാളുകളായി സിഡ്നി ഹാളിന് പിറകെയാണ്. വളരെ ചെറുപ്പത്തിൽ തന്നെ സെലിബ്രിറ്റി പദവി ലഭിച്ച ടിയാന്റെ തിരോധാനം കുറച്ചൊന്നുമല്ല അമേരിക്കയിൽ സംസാരവിഷയമായത്.

🔸കാരണങ്ങൾക്കായി ബിഷപ്പ് പോയത് സിഡ്‌നിയുടെ ഭൂതകാലത്തേക്കാണ്. ഓർക്കാൻ ഒന്നുമില്ലാത്ത ബാല്യകാലത്തിനും വിഷാദം നിറഞ്ഞ യൗവനത്തിനും അപ്പുറം ഹാളിന്റെ മനസ്സ് തകർത്ത എന്തോ ഒരു കാരണം ഉണ്ടെന്ന് ബിഷപ്പിന് ഉറപ്പായിരുന്നു.

🔸മൂന്ന് കാലഘട്ടങ്ങളിലെ സിഡ്നി ഹാൾ എന്ന എഴുത്തുകാരന്റെ ജീവിതമാണ് ചിത്രത്തിനാധാരം. വലിയ അവകാശവാദങ്ങൾ ഒന്നുമില്ലെങ്കിലും നല്ല ഒരു ചിത്രം കണ്ടു എന്ന സംപ്ത്രിപ്തി ഈ ചിത്രത്തിന് നല്കാൻ കഴിഞ്ഞേക്കും.

Verdict : Good

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...