Director : Takashi Miike
Genre : Action
Country : Japan
Rating : 7.1/10
Duration : 130 Minutes
🔸ജപ്പാനിലെ പേരുകേട്ട സ്കൂളാണ് സുഷുറൻ ബോയ്സ് ഹൈ സ്കൂൾ. പഠനത്തിന് അപ്പുറം കൂട്ടത്തല്ലിനാണ് സ്കൂൾ പേരുകേട്ടത് എന്ന് മാത്രം. അടി ഒഴിഞ്ഞ സമയമില്ല എന്ന് തന്നെ പറയാം.
🔸ജപ്പാനിലെ കുപ്രസിദ്ധ ഡ്രഗ് മാഫിയ തലവനായ ടാക്കിയയുടെ മകനായ ജിൻജി പ്രസ്തുത സ്കൂളിലെ പുതിയ വിദ്യാർത്ഥിയാണ്. സ്കൂളുകൾ അനവധി ഉണ്ടായിട്ടും സുഷുറൻ സ്കൂൾ തന്നെ തിരഞ്ഞെടുക്കാൻ ജിൻജിക്ക് കാരണങ്ങളുണ്ട്.
🔸അച്ഛന്റെ നിയമങ്ങൾ വെല്ലുവിളിച്ച് കൊണ്ടുള്ള ജീവിതത്തോട് അടങ്ങാത്ത ഒരു സ്നേഹമുണ്ട് ജിഞ്ചിക്ക്.ഒരുനാൾ അച്ഛൻ കളമൊഴിഞ്ഞാൽ ആ പദവി തനിക്ക് വേണം എന്ന നിര്ബന്ധമാണ് ജിഞ്ചിയെ സുഷുരനിൽ എത്തിക്കുന്നത്.
🔸സുഷുറൻ സ്കൂൾ കുറച്ച് കൂടി ലളിതമായി പറയുകയാണെങ്കിൽ ഒരു ക്രിമിനൽ റിക്രൂട്മെന്റ് സെന്റർ ആണ്.എതിരാളികളെ എല്ലാം തല്ലി തോൽപ്പിച്ചവന് രാജാവിന്റെ പരിവേഷം ആണ് എല്ലായിടത്തും.
🔸തന്റെ മുന്നിൽ വിലങ്ങു തടിയായി നിൽക്കുന്നത് ഇപ്പോഴത്തെ പ്രമുഖനായ സീരിസാവാ ആണെന്ന് ജിൻജിക്ക് അറിയാം. ഇരുവരും തമ്മിലുള്ള മത്സരം വൈകാതെ ഒരു കൂട്ടത്തല്ലിലേക്ക് എത്തുകയാണ്.
Verdict : Good
No comments:
Post a Comment