Director : Sean Baker
Genre : Drama
Rating : 7.8/10
Country : USA
Duration : 115 Minutes
🔸ഇത്തവണത്തെ ഓസ്കാർ മത്സരത്തിൽ മുന്നിൽ തന്നെയുള്ള ഫ്ലോറിഡ പ്രൊജക്റ്റ് എന്ന ചിത്രം, സംശയമേതുമില്ലാതെ പറയാനാവും ഒരു ട്രാജഡി ആണ്.
🔸ആറ് വയസ്സുകാരിയായ മൂണിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അമ്മ മാത്രമാണ് മൂണിക്ക് പറയാനുള്ള ഒരു ബന്ധു. അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും അവൾക്ക് ഉത്തരമില്ല.
🔸തന്റെ മകളെ വളർത്താനും കുടുംബം പോറ്റാനും എന്ത് ചെയ്യാനും മടിയില്ല അമ്മയായ ഹാലിക്ക്.മോഷ്ടിക്കാനും പിടിച്ചുപറിക്കാനും ഒന്നും മടിക്കുന്നില്ല ഹാലി.
🔸അമ്മയും മകളും അടങ്ങുന്ന കുടുംബം താമസിക്കുന്ന ലോഡ്ജിന്റെ ഉടമയാണ് ബോബി.പുറമെ പരുക്കനാണെങ്കിലും മൂണിയോട് സ്നേഹവും വാത്സല്യവും ഉള്ള ആളാണ് അയാൾ.
🔸പണത്തിന് വേണ്ടിയുള്ള ഹാലിയുടെ ഒരു ശ്രമം കൈവിട്ട് പോവുന്നതും ,തുടർന്നുണ്ടാവുന്ന കുഴപ്പങ്ങൾ ഈ കഥാപാത്രങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും ഒരു ആറ് വയസ്സുകാരിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം.
Verdict : Very Good
No comments:
Post a Comment