Director : Marleen Gorris
Genre : Drama
Rating : 7.5/10
Country : Netherlands
Duration : 104 Minutes
🔸അന്റോണിയാസ് ലൈൻ എന്ന ചിത്രം സ്ത്രീത്വത്തിന്റെ ആഘോഷം ആണ്. അർത്ഥമറിയാതെ ഫെമിനിസം എന്ന പദം ഉപയോഗിക്കുന്നവർക്ക് ഈ ചിത്രം ഒരു പാഠപുസ്ഥകം ആയിരിക്കും.
🔸അഞ്ച് തലമുറയിൽപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം തന്റെ ജന്മ ഗ്രാമത്തിലേക്ക് മടങ്ങി എത്തുകയാണ് അന്റോണിയയും മകൾ ഡാനിയേലെയും.
🔸വർഷങ്ങൾ കഴിഞ്ഞ ശേഷമുള്ള ഈ തിരിച്ചുവരവിന് ഒരു കാരണമുണ്ട്.അന്റോണിയയുടെ അമ്മ മരണകിടക്കയിലാണ്.ഒരു പുരുഷന്റെയും സഹായമില്ലാതെയാണ് അമ്മ അന്റോണിയയെ വളർത്തിയത്.
🔸ഒരു നേരത്തെ ഭക്ഷണത്തിനായോ ഒരു കൈ സഹായത്തിനായോ അമ്മ ആരുടേയും മുന്നിൽ കൈനീട്ടിയിട്ടില്ല എന്ന് അന്റോണിയയ്ക്ക് നന്നായി അറിയാം.തുടർന്നുള്ള ജീവിതം അവിടെയാണെന്ന് തീരുമാനിക്കുകയാണ് അന്റോണിയയും ഡാനിയേലയും.
🔸അവരുടെ ഇടയിലേക്ക് കൊച്ചുമകളും അപൂർവ ബുദ്ധിക്കുടമയായ തെരേസയും ,പിന്നീട് അവളുടെ മകളായ സാറയും കടന്നുവരുന്നു. സ്വന്തം കാലിൽ നില്ക്കാൻ ശ്രമിച്ച ,ജീവിതത്തെ ധൈര്യത്തോടെ നോക്കിക്കണ്ട ഈ അഞ്ച് കഥാപാത്രങ്ങളുടെ ജീവിതമാണ് ചിത്രം.
Verdict : Good
No comments:
Post a Comment