Wednesday, May 30, 2018

277. Ashes And Diamonds (1958)



Director : Andrzej Wajda

Genre : Drama

Rating : 7.9/10

Country : Poland

Duration : 110 Minutes


🔸കേഴ്സ്ഡ് സോൾഡിയെർസ് അഥവാ ശപിക്കപ്പെട്ട സൈനികർ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ പോളണ്ടിൽ പിറവിയെടുത്ത രഹസ്യ സേനാവിഭാഗം ആയിരുന്നു ഇവർ. ഭരണാധികാരികൾക്കും ഉന്നത പദവിയിലിരിക്കുന്നവർക്കും മാത്രം അറിയാവുന്ന ചാവേർ പോരാളികൾ.

🔸രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കാനും വളർന്ന് കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പശ്ചാത്തലവും ആശയങ്ങളും ഇല്ലാതാക്കാനും രാജ്യത്തെ ഭരണാധികാരികളെ സഹായിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം.

🔸ഈ സേനാ വിഭാഗത്തിലെ അംഗങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മാസിയേക്കും ആന്ദ്രെയും. ഇരുവരും ഒരു ദൗത്യത്തിന്റെ ഭാഗമായാണ് കഥാ പശ്ചാത്തലമായ ഗ്രാമത്തിൽ എത്തുന്നത്.

🔸അത്യന്തം അപകടം പിടിച്ച ഇരുവരുടെയും ദൗത്യം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് മേധാവിയായ കമ്മിസാർ ഷൂകെയെ വധിക്കുക എന്നതായിരുന്നു, ആദ്യത്തെ ശ്രമത്തിൽ ഇരുവരും പരാജയപ്പെടുകയും ചെയ്തു.

🔸ഷൂകെ ഗ്രാമത്തിൽ എത്തിയത് യുദ്ധത്തിനിടെ കാണാതായ തന്റെ മകനെ അന്വേഷിച്ച് ആയിരുന്നു. മരണത്തെ അയാൾക്ക് ഭയമില്ല ,എന്നാൽ അതിന് മുൻപ് തന്റെ മകനെ ഒരുനോക്ക് കാണണം എന്നയാൾക്ക് നിർബന്ധമുണ്ടായിരുന്നു.

Verdict : Must Watch

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...