Thursday, May 24, 2018

183. Son Of Saul (2015)



Director : Laszlo Nemes

Genre : Drama

Rating : 7.5/10

Country : Hungary

Duration : 117 minutes

🔸ഇനി ഒരു തിരിച്ചുപോക്കില്ല,തന്റെ തെറ്റുകളുടെ ശിക്ഷ തന്നെ തേടി എത്തിയിരിക്കുന്നു.ലോകത്തുള്ള ഒന്നിനും ഒരു പരിഹാരത്തിനും പശ്ചാത്താപത്തിനും തന്നെ രക്ഷിക്കാനാവില്ല എന്ന് സോളിന് ഉറപ്പായിരുന്നു.

🔸നാസി പട്ടാളക്കാരുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ വര്ഷങ്ങളായി തടവുകാരനാണ് സോൾ.മൃത ശരീരങ്ങൾ കളയാനും രക്തക്കറയാൽ നിറഞ്ഞ മുറികൾ വൃത്തിയാക്കാനുമായി പട്ടാളം നിയോഗിച്ചതാണ് സോളിനെ.

🔸മനം മടുപ്പിക്കുന്ന കാഴ്ചകൾ അയാൾക്ക് ശീലമായി മാറിയിരിക്കുന്നു. അറവുമാടുകളേക്കാൾ ക്രൂരമായി മനുഷ്യരെ കൊന്നൊടുക്കുന്ന നാസി ക്രൂരതയിൽ അയാളും മൂക സാക്ഷിയാണ്.

🔸മനുഷ്യരുടെ ശവശരീരത്തിൽ വിശപ്പു മാറ്റുന്ന കഴുകനായാണ് അയാൾ സ്വയം കരുതുന്നത്.ഗതികേട് കാരണം മാത്രം ഇങ്ങനെ ജീവിക്കേണ്ടി വന്ന ഒരു നികൃഷ്ട ജന്മം.

🔸കുറ്റബോധം കാരണം മരണത്തെ കുറിച്ച് പോലും ചിന്തിച്ച് തുടങ്ങിയ സോളിന്റെ മുന്നിലേക്ക് സ്വന്തം ചോരയിൽ പിറന്ന മകൻ തന്നെ എത്തുമ്പോൾ സ്ഥായിയായ നിസ്സഹായാവസ്ഥ മാറ്റി വെച്ച് കൊണ്ട് ചിന്തിക്കാൻ അയാൾ തീരുമാനിക്കുകയാണ്.

Verdict : Very Good

No comments:

Post a Comment

1333. University Of Laughs (2004)

Director : Mamoru Hoshi Cinematographer : Hiroshi Takase Genre : Drama Country : Japan Duration : 121 Minutes 🔸വളരെ ഇൻട്രസ്റ്റിംഗ് ആയൊരു സി...