Director : Gyorgy Palfi
Genre : Fantasy
Rating : 7/10
Country : Hungary
Duration : 94 Minutes
🔸ടാക്സിഡെർമിയ എന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ആദ്യം മനസ്സിൽ എത്തിയത് ബോയിങ് ബോയിങിലെ ജഗതിയുടെ സ്വല്പം കഞ്ചാവ് അടിച്ചെഴുതിയതാണ് എന്ന സംഭാഷണം ആണ്. സങ്കീർണത അല്ല സിനിമയുടെ വൈചിത്ര്യം ആണ് ഇതിന് കാരണം.
🔸ഹങ്കറിയിൽ ജനിച്ച് വളർന്ന് ഹങ്കറിയിൽ തന്നെ മരിച്ചൊടുങ്ങിയ വേണ്ടേൽ കുടുംബത്തിലെ മൂന്ന് തലമുറയിൽ പെട്ടവരാണ് നമ്മുടെ കഥാനായകന്മാർ. മൂന്ന് പേരും നല്ല പേര് കേട്ട കിറുക്കന്മാർ.
🔸മുത്തച്ഛച്ഛനായ മോറോസ്‌ജിവാനി സൈനികനായ ഒറിജിന്റെ വേലക്കാരനാണ്. യജമാനന്റെ ഭാര്യയെ വായനോക്കുന്നതും മറ്റ് സ്ത്രീകളെ ഒളിഞ്ഞ് നോക്കുന്നതുമാണ് ടിയാന്റെ പ്രധാന ഹോബികൾ.
🔸മകൻ കൽമാൻ കാറോട്ട മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ജയിക്കുന്നതിലല്ല പങ്കെടുക്കുന്നതിലാണ് കാര്യം എന്നതാണ് പുള്ളിയുടെ വേദവാക്യം.
🔸കൊച്ചുമകൻ ലാജോസ്‌ക പ്രേക്ഷകൻ കണ്ടുതന്നെ അറിയേണ്ട മറ്റൊരു മഹദ് വ്യക്തിത്വമാണ്.ഭൂലോക തോൽവികൾ എന്നൊക്കെ വിശേഷിപ്പിക്കപ്പെടേണ്ട ഈ മൂന്ന് കഥാപാത്രങ്ങളുടെ ജീവിതമാണ് ഈ മനോഹര ചിത്രം.
Verdict : Good
No comments:
Post a Comment