Monday, May 28, 2018

235. 23 (1998)



Director : Hans Schmid

Genre : Drama

Rating : 7.4/10

Country : Germany

Duration : 100 Minutes

🔸ഹാക്കർമാർ, കഴിഞ്ഞ പത്ത് വർഷത്തോളമായി കേട്ട് തുടങ്ങിയ ഒരു വിഭാഗം.എന്നാൽ ശക്തരായ ഭരണാധികാരികൾ വരെ ഭയപ്പെടുന്ന, അടുക്കാനും എതിർക്കാനും മടിക്കുന്ന ഒരു കൂട്ടം ആണ് ഹാക്കർമാർ.

🔸ഹാക്കിങ് എന്ന പ്രതിഭാസം കേട്ട് കേൾവി ഇല്ലാത്ത കാലത്ത് അത് ആരംഭിച്ച ,അതൊരു തൊഴിലായി സ്വീകരിച്ച ,തന്റെ ചെറിയ ചെറിയ നേരമ്പോക്കുകൾക്ക് ഉപയോഗിച്ച വ്യക്തിയാണ് കാറൽ കോച്ച്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇവരുടെ തലതൊട്ടപ്പൻ.

🔸ഒരു വ്യത്യസ്ത സ്വഭാവക്കാരനാണ് കാറൽ. താൻ വായിക്കുന്ന നോവലിലെ കഥാപാത്രങ്ങളെ വ്യക്തികളായി ആരാധിച്ചവൻ, 23 എന്ന നമ്പറിനെ ഭ്രാന്തമായി സ്നേഹിച്ചവൻ.

🔸തന്റെ ചെറിയ ഭ്രാന്തുകളുമായി ജീവിച്ചുപോന്ന കാർലിന്റെ ജീവിതം മാറിമറയുന്നത് ഡേവിഡിനെ കണ്ടുമുട്ടുമ്പോഴാണ്.

🔸വൈകാതെ തമാശയ്ക്കായി ആരംഭിച്ച പലതും രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന തലത്തിലേക്ക് മാറുകയാണ്. ആദ്യ ഹാക്കെർമാരിലൊരാളായ കാറൽ കോച്ചിന്റെ ജീവിതകഥ പ്രമേയമാക്കിയ ജർമൻ ചിത്രം 23.

Verdict : Good

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...