Director : Srdan Golubovic
Genre : Mystery
Rating : 7.6/10
Country : Serbia
Duration : 120 Minutes
🔸പണം ,പണമാണ് സത്യം. പണത്തിന് വേണ്ടി ചിലർ എന്ത് വൃത്തികേടും കാണിക്കും, ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ തരം താഴും കാരണം പണത്തിന് മീതെ പരുന്തും പറക്കില്ല എന്നത് വെറുമൊരു വാചകമല്ല.
🔸ട്രാപ് എന്ന ചിത്രം ആരംഭിക്കുന്നത് ഒരു ആശുപത്രിയിലാണ്. നായകനായ മെലഡിൻ മുറിവേറ്റ് രക്തം വാർന്ന് അവശനിലയിലാണ്. അയാൾ തന്റെ കഥ മുഖം വെളിപ്പെടുത്താത്ത ആർക്കോ പറഞ്ഞ് കൊടുക്കുകയാണ്.
🔸ചെറുകിട കച്ചവടക്കാരനായ മെലഡിൻ സെർബിയയിലെ ബെൽഗ്രേഡിൽ ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താമസം. ചെറിയ വരുമാനത്തിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന കുടുംബമാണ് മെലഡിന്റേത്.
🔸മെലഡിന്റെ മകനായ നെമന്യ ജന്മനാ ഹൃദ്രോഗി ആണ്. വർഷങ്ങൾ കഴിയവേ സ്ഥിതി ഗതികൾ മോശമായ നേമാന്യക്ക് ഒരു ശസ്ത്രക്രിയ ഇപ്പോൾ അത്യാവശ്യമാണ്. അതിനുള്ള ചിലവ് ആണെങ്കിൽ മെലഡിന് സ്വപ്നം കാണാൻ പോലും കഴിയാത്തത്രയും ആയിരുന്നു.
🔸പണത്തിന് അത്യാവശ്യം ഉണ്ടായിരുന്ന മെലഡിന്റെ മുന്നിലേക്ക് ഒരു അവസരം എത്തുകയാണ്. തന്റെ മകന്റെ ജീവൻ രക്ഷിക്കാനായി അയാൾക്ക് എടുക്കേണ്ടിയിരുന്നത് മറ്റൊരാളുടെ ജീവൻ ആയിരുന്നു. അത് ആരാണ് എന്നതിലാണ് പ്രശനം ഒളിഞ്ഞിരുന്നത്.
Verdict : Very Good
No comments:
Post a Comment