Director : Ettore Scola
Genre : Drama
Rating : 8.2/10
Country : Italy
Duration : 127 Minutes
🔸നാസി പട്ടാളത്തിൽ നിന്നും ഇറ്റലിയെ മോചിപ്പിക്കാനുള്ള വിപ്ലവത്തിൽ പങ്കെടുക്കവെയാണ് ജിയനിയും അന്റോണിയോയും നിക്കോളയും കണ്ടുമുട്ടുന്നത്.
🔸വ്യത്യസ്ത പശ്ചാത്തലങ്ങളും, സ്വഭാവങ്ങളും, ശൈലികളും ഒന്നും തന്നെ അവർക്ക് ഒരു പ്രശ്നമായിരുന്നില്ല. പോരാട്ടത്തിന്റെ ദിനങ്ങൾ അവരെ അടുത്ത സുഹൃത്തുക്കളായി മാറ്റിയിരുന്നു.
🔸വിപ്ലവത്തിന്റെ വിജയശേഷം മൂന്ന് വഴികളിലേക്ക് സഞ്ചരിക്കേണ്ടി വരികയാണ് മൂവർ സംഘത്തിന്.
🔸പരസ്പരം കാണാതെയോ അറിയാതെയോ ഉള്ള മുപ്പത് വർഷങ്ങൾ. മുപ്പത് വർഷങ്ങൾക്കിപ്പുറം അവിചാരിതമായ ഒരു ഒത്തുചേരലിന് അരങ്ങ് ഒരുങ്ങുകയാണ്.
🔸ആ ഒത്തുചേരലിൽ വിജയവും പരാജയവും, നഷ്ടങ്ങളും നേട്ടങ്ങളും, പ്രണയവും വിവാഹവും, മരണവും ജനനവും, ദേഷ്യവും സങ്കടവും നിസ്സഹായതയും വരെ പ്രമേയമാവുന്നു.
Verdict : Must Watch
No comments:
Post a Comment